KeralaLatest News

സിൽവർ ലൈൻ പ്രതിഷേധം: അറസ്റ്റ് ചെയ്തവരെ വിട്ടയച്ചു, സ്ത്രീകൾ പരസ്യമായി സർക്കാരിനെതിരെ രംഗത്ത്

പോലീസിന് നേരെ മണ്ണെണ്ണ ഉപയോഗിച്ചതാണ് അറസ്റ്റ് ചെയ്യാൻ കാരണമെന്നാണ് ഉദ്യോഗസ്ഥരുടെ വാദം.

കോട്ടയം: മാടപ്പിള്ളിയിൽ സിൽവർ ലൈൻ പ്രതിഷേധത്തിനിടെ അറസ്റ്റ് ചെയ്തവരെ വിട്ടയച്ചു. ഇതോടെ, കെ റെയിൽ വിരുദ്ധ സമരത്തിൽ പങ്കെടുത്തവരെ വിട്ടയയ്ക്കണമെന്നാവശ്യപ്പെട്ട് കോട്ടയം തൃക്കൊടിത്താനം പൊലീസ് സ്റ്റേഷന് മുന്നിൽ, സമരക്കാർ നടത്തിയ പ്രതിഷേധം അവസാനിപ്പിച്ചു. നാല് സ്ത്രീകൾ ഉൾപ്പെടെ 23 പേരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. പ്രതിഷേധിച്ചവരെ കുട്ടികൾക്ക് മുന്നിലൂടെ വലിച്ചിഴച്ച് കൊണ്ട് പോകുകയായിരുന്നു. എന്നാൽ, പോലീസിന് നേരെ മണ്ണെണ്ണ ഉപയോഗിച്ചതാണ് അറസ്റ്റ് ചെയ്യാൻ കാരണമെന്നാണ് ഉദ്യോഗസ്ഥരുടെ വാദം.

സമരക്കാരെ പൂർണമായും നീക്കം ചെയ്തതിന് പിന്നാലെ, കല്ലിടൽ നടപടികൾ പുനരാരംഭിച്ചു. സ്ഥലത്തെത്തിയ കേരളാ കോൺഗ്രസ് നേതാക്കളായ ജോസഫ് എം പുതുശ്ശേരിയെയും വി.ജെ. ലാലിയെയും പോലീസ് അറസ്റ്റ് ചെയ്തു. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ലാലിയെ പിന്നീട്, ആശുപത്രിയിലേക്ക് മാറ്റി.കേരള കോൺ​ഗ്രസ് നേതാവ് ജോസഫ് എം. പുതുശേരി, യു.ഡി.എഫ് നേതാവ് ലാലി വിൻസെന്റ് തുടങ്ങിയവരെയാണ് പൊലീസ് അറസ്റ്റ് ചെയ്ത് നീക്കിയത്. ചങ്ങനാശേരിയിലെ പ്രതിഷേധത്തിനിടെ, പൊലീസ് പിടികൂടിയവരെ അറസ്റ്റ് രേഖപ്പെടുത്താതെ വിട്ടയയ്ക്കണമെന്ന് സമരക്കാർ ആവശ്യപ്പെട്ടിരുന്നു.

അതേസമയം, പൊലീസ് നടപടിയിൽ പ്രതിഷേധിച്ചുകൊണ്ട് ബി.ജെ.പി നാളെ ഹർത്താലിനും ആഹ്വാനം ചെയ്തിട്ടുണ്ട്. ചങ്ങനാശേരിയിലെ 16 കുടുംബങ്ങളാണ് വീട് നഷ്ടമാവുമെന്ന് പറഞ്ഞ് സമരം സംഘടിപ്പിച്ചത്. കല്ലിടാനുള്ള സംഘമെത്തിയാൽ അവരെ തടയുമെന്നുള്ള കാര്യം നേരത്തേ തന്നെ സമരക്കാർ വ്യക്തമാക്കിയിരുന്നു. കൂടുതൽ പോലീസ് എത്തിയാണ് പ്രതിഷേധക്കാരെ സ്ഥലത്ത് നിന്നും നീക്കിയത്. പോലീസിനെതിരെ ഗോ ബാക്ക് വിളികൾ ഉയർന്നു. ഇതിന് പിന്നാലെയാണ്, ഇവരെ ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്തത്.

കുട്ടികളുടെ മുന്നിലൂടെ അമ്മമാരെ വലിച്ചിഴച്ചാണ് പോലീസ് വാഹനത്തിലേക്ക് കയറ്റിയത്. സംഭവത്തിന് പിന്നാലെ, പോലീസിനെതിരെ വ്യാപക വിമർശനങ്ങളാണ് ഉയരുന്നത്. കെ റെയിലോ, പണമോ വേണ്ട.. സ്വന്തം വീട് മതിയെന്ന നിലപാടിലാണ് നാട്ടുകാർ. പോലീസിന്റെ
ആക്രമണ മനോഭാവത്തെയും നിരവധി പേർ വിമർശിക്കുന്നുണ്ട്.

ഇതിനിടെ, സിൽവർലൈൻ സമരങ്ങളിൽ പ്രകോപനമുണ്ടാക്കാൻ പ്രതിപക്ഷം ശ്രമിക്കുന്നെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ആരോപിച്ചു. ചങ്ങനാശേരിയിൽ തഹസിൽദാർ ഉൾപ്പെടെയുള്ളവരെ തടഞ്ഞുവച്ചു. സമാധാനപരമായിട്ടാണ് കാര്യങ്ങൾ നടക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ആക്രമണത്തിൽ നിന്ന് പ്രതിപക്ഷം പിന്മാറണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

 

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button