മോസ്‌കോ: യുക്രെയ്‌നെ യാതൊരു പ്രകോപനവുമില്ലാതെ ആക്രമിച്ച പുടിന്റെ തീരുമാനം റഷ്യയ്ക്ക് തന്നെ തിരിച്ചടിയായെന്ന് സൂചന.ആക്രമണത്തിനെതിരെ ലോക രാജ്യങ്ങള്‍ രംഗത്ത് വന്നെങ്കിലും, വ്‌ളാഡിമിര്‍ പുടിന്‍ തന്റെ തീരുമാനവുമായി മുന്നോട്ട് പോകുകയായിരുന്നു. എന്നാല്‍, ആക്രമണം തുടങ്ങി മൂന്നാഴ്ചയോളമായിട്ടും കീവ് ഉള്‍പ്പെടെ 10 പ്രധാന നഗരങ്ങളിലൊന്നുപോലും പിടിച്ചെടുക്കാന്‍ ആള്‍ബലമുള്ള റഷ്യയ്ക്കു കഴിഞ്ഞിട്ടില്ല എന്നത് പുടിന് തിരിച്ചടിയാകുന്നു.
യുദ്ധം പരമാവധി മെയ് വരെ നീളുമെന്നു യുക്രെയ്ന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലെന്‍സ്‌കിയുടെ ഉപദേഷ്ടാവ് ഒലെക്‌സി അരെസ്റ്റോവിച് അവകാശപ്പെട്ടു. പൊരുതാന്‍ ആളില്ലാതെ റഷ്യ യുദ്ധം അവസാനിപ്പിക്കുമെന്നാണു വാദം. ഒരുപക്ഷേ ഒന്നോ രണ്ടോ ആഴ്ചയ്ക്കകം തന്നെ സമാധാന ഉടമ്പടി പ്രതീക്ഷിക്കാമെന്നും സിറിയയില്‍നിന്നും മറ്റും സൈനികരെ കൊണ്ടുവന്നാല്‍ പോലും ഏപ്രിലിനപ്പുറം നീളില്ലെന്നും അദ്ദേഹം വീഡിയോ സന്ദേശത്തില്‍ പറഞ്ഞു.
അതിനിടെ, റഷ്യ രാസായുധങ്ങള്‍ പ്രയോഗിക്കാന്‍ സാധ്യതയുണ്ടെന്നു നാറ്റോ സെക്രട്ടറി ജനറല്‍ സ്റ്റോള്‍ട്ടെന്‍ബര്‍ഗ് മുന്നറിയിപ്പ് നല്‍കി. യുഎസും ജര്‍മനിയും പേട്രിയറ്റ് മിസൈലുകള്‍ സജ്ജമാക്കിയിട്ടുണ്ട്.
Post Your Comments