ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പില്‍ ബിജെപി നേടിയ ഉജ്ജ്വല വിജയത്തിന് പിന്നാലെ, കര്‍ഷക സംഘടനകള്‍ക്കിടയില്‍ തര്‍ക്കങ്ങള്‍ ഉടലെടുത്തു. കിസാന്‍ മോര്‍ച്ച തകര്‍ച്ചയിലേയ്ക്ക് നീങ്ങുന്നുവെന്നാണ് സൂചനകള്‍. രജേവാള്‍ വിഭാഗം ഒറ്റയ്ക്ക് സമരം പ്രഖ്യാപിച്ച് രംഗത്തെത്തിയിട്ടുണ്ട്. രജേവാള്‍ വിഭാഗം ലഖിംപൂരില്‍ പ്രതിഷേധ പരിപാടിയ്ക്ക് തയ്യാറെടുക്കുകയാണ്. സമരത്തില്‍ പങ്കെടുക്കുന്നവര്‍ക്കെതിരെ, അച്ചടക്ക നടപടിയുണ്ടാകുമെന്ന് കിസാന്‍ മോര്‍ച്ച അറിയിച്ചിട്ടുണ്ട്. മാര്‍ച്ച് 21 നാണ് രാജ്യവ്യാപക പ്രതിഷേധം നടക്കുന്നത്.
Read Also : ഭരണഘടനയെ ബഹുമാനിക്കാൻ കഴിയാത്തവർക്ക് ഹിജാബ് അനുവദിക്കുന്ന രാജ്യത്തേക്ക് പോകാം: ബി.ജെ.പി നേതാവ്
സംയുക്ത സമാജ് മോര്‍ച്ചയും സംയുക്ത സംഘര്‍ഷ് പാര്‍ട്ടിയും പഞ്ചാബിലെ തിരഞ്ഞെടുപ്പില്‍ മത്സരിച്ചിരുന്നു. ഈ രണ്ട് കര്‍ഷക സംഘടനകളുമായി തങ്ങള്‍ക്ക് ബന്ധമില്ലെന്നും, തങ്ങളുടെ പേര് ഇവര്‍ ഉപയോഗിച്ചതായും സംയുക്ത കിസാന്‍ മോര്‍ച്ച ആരോപിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് ഇരു സംഘടനകളും ചേര്‍ന്ന് നടത്തുന്ന പരിപാടികളില്‍ പങ്കെടുക്കുന്നവര്‍ക്കെതിരെ, അച്ചടക്ക നടപടിയെടുക്കുമെന്ന് സംയുക്ത കിസാന്‍ മോര്‍ച്ച ഭീഷണിപ്പെടുത്തിയത്. നിയമസഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി രൂപീകരിക്കുന്ന ഒരു കര്‍ഷക സംഘടനയും സംയുക്ത കിസാന്‍ മോര്‍ച്ചയില്‍ തുടരില്ലെന്ന് ഇവര്‍ നേരത്തെ, അറിയിച്ചിരുന്നു.
Post Your Comments