ബെംഗളൂരു: ഹിജാബ് ധരിക്കണമെന്ന് നിര്‍ബന്ധമുള്ളവര്‍ക്ക് അത് അനുവദിക്കുന്ന രാജ്യത്തേക്ക് പോകാമെന്ന് ബി.ജെ.പി നേതാവും കോളേജ് വികസന കമ്മിറ്റി വൈസ് പ്രസിഡന്റുമായ യശ്പാല്‍ സുവര്‍ണ. ജഡ്ജിമാര്‍ സ്വാധീനിക്കപ്പെട്ടെന്നാണ് വിദ്യാര്‍ത്ഥികള്‍ ഇപ്പോൾ ആരോപിക്കുന്നത്. ഈ വിഷയത്തില്‍ നീതിന്യായ വ്യവസ്ഥയെയും സര്‍ക്കാരിനെയും ബന്ധിപ്പിക്കുന്നതില്‍ ഒരു അര്‍ത്ഥവുമില്ല. ഭരണഘടനയെ മാനിക്കാത്തവർക്ക് ഹിജാബ് ധരിക്കാനും, അവരുടെ മതാചാരങ്ങൾ അനുഷ്ഠിക്കാനും അനുവാദമുള്ള രാജ്യത്തേക്ക് പോകാമെന്ന് യശ്പാല്‍ സുവര്‍ണ പറഞ്ഞതായി പ്രമുഖ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു.
Also read: സിനിമാ ലൊക്കേഷനുകളിലും സംഘടനകളിലും പരാതി പരിഹാര സെൽ നിർബന്ധം: ഹൈക്കോടതി
സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഹിജാബ് നിരോധനം ന്യായമാണെന്നും, മതാചാരങ്ങളിൽ ഹിജാബ് നിർബന്ധമല്ലെന്നും കർണാടക ഹൈക്കോടതി കഴിഞ്ഞ ദിവസം ഉത്തരവിട്ടിരുന്നു. ഇസ്ലാം മതത്തിൽ ഹിജാബ് അവിഭാജ്യ ഘടകമല്ലെന്നും ഹൈക്കോടതി ഉത്തരവിൽ പറഞ്ഞു.
മൗലിക അവകാശങ്ങളുടെ ഭാഗമാണ് ഹിജാബെന്ന് ചൂണ്ടിക്കാട്ടി കര്‍ണാടകയിലെ ഒരു സംഘം വിദ്യാര്‍ത്ഥിനികളാണ് കോടതിയിൽ ഹര്‍ജി നല്‍കിയത്. കേസില്‍ വിവിധ സംഘടനകൾ കക്ഷി ചേര്‍ന്നിരുന്നു. ഹിജാബ് മതാചാരങ്ങളുടെയും, മൗലിക അവകാശങ്ങളുടെയും ഭാഗമല്ലെന്നാണ് സര്‍ക്കാര്‍ നിലപാട് സ്വീകരിച്ചത്. ഹിജാബ് മതാചാരത്തിന്റെ ഭാഗമാണെന്ന് സമർത്ഥിക്കാൻ നിലവിൽ വസ്തുതകൾ ഇല്ലെന്ന് സർക്കാർ വ്യക്തമാക്കി. ഭരണഘടനയുടെ 25 ആം അനുച്ഛേദം ഹിജാബിന്റെ കാര്യത്തിൽ ബാധകമല്ലെന്നാണ് സര്‍ക്കാര്‍ വാദിച്ചത്.
Post Your Comments