Latest NewsNewsInternational

യഥാര്‍ത്ഥത്തില്‍ പുടിന്‍ ആരാണ് ? ലോകത്തെ ഏറ്റവും വലിയ സമ്പന്നനെന്ന് വിശേഷിപ്പിച്ച് അന്തര്‍ ദേശീയ മാധ്യമങ്ങള്‍

ആര്‍ക്കും പിടികൊടുക്കാത്ത വ്യക്തിത്വം

മോസ്‌കോ: റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിനെ കുറിച്ചാണ് ഇന്ന് ലോകം ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യുന്നത്. പുടിന്‍ യഥാര്‍ത്ഥത്തില്‍ ആരാണെന്നതിനെ കുറിച്ച് ആര്‍ക്കും കൃത്യമായ ഉത്തരം നല്‍കാനാകുന്നില്ല. ഏതായാലും അതിസമര്‍ത്ഥനായ ഭരണാധികാരിയാണ് പുടിന്‍ എന്നത് ലോക രാഷ്ട്രങ്ങള്‍ അംഗീകരിക്കുകയും ചെയ്തു. തന്റെ മുന്നോട്ടുള്ള യാത്രയില്‍ തടസം നില്‍ക്കുന്നവരെ ഇല്ലാതാക്കിയാണ് പുടിന്‍ റഷ്യയുടെ പ്രസിഡന്റ് പദവിയിലെത്തിയിരിക്കുന്നത്.

Read Also :യുക്രെയ്ന്‍ അധിനിവേശത്തിന്റെ പേരില്‍ പുടിനെ ‘യുദ്ധക്കുറ്റവാളി’ എന്ന് വിശേഷിപ്പിച്ച് ബൈഡന്‍

അതേസമയം, ലോകത്തിലെ തന്നെ ഏറ്റവും വലിയ സമ്പന്നന്‍ പുടിന്‍ ആണെന്ന് പാശ്ചാത്യ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 200 ബില്യണ്‍ പൗണ്ടിന്റെ രഹസ്യ സ്വത്താണ് അദ്ദേഹത്തിനുള്ളത് എന്നും പറയുന്നു. കാമുകിമാരെയും മക്കളെയും കെ ജി ബി യിലെ ഉറ്റ അനുയായികളെയും അതുപോലെ ചില പഴയകാല സ്‌കൂള്‍, കോളേജ് സുഹൃത്തുക്കളേയും ഉപയോഗിച്ച് പുടിന്‍ എങ്ങനെയാണ്, താന്‍ സമ്പാദിച്ച അമിത സ്വത്തുക്കള്‍ ഒളിപ്പിക്കുന്നതെന്ന് നേരത്തെ, അലക്‌സീ നവാല്‍നി വെളിപ്പെടുത്തിയിരുന്നു. ഇന്ന്, ആ നവാല്‍നി വിവിധ കുറ്റങ്ങള്‍ ചുമത്തപ്പെട്ട് റഷ്യന്‍ തടവറയില്‍ 13 വര്‍ഷത്തെ ജയില്‍ ശിക്ഷ അനുഭവിക്കുകയാണ്. മാത്രമല്ല, ഒന്നിലേറെ തവണ വധശ്രമത്തിന് ഇരയാകേണ്ടതായും വന്നു.

പുടിന്റെ ഒരു ബാല്യകാല സുഹൃത്തിന്റെ കൈവശം, ഇപ്പോഴുള്ളത് 500 മില്യണ്‍ ആസ്തിയാണ്. ഒരു ഇറച്ചിവെട്ടുകാരന്റെ മകനായിരുന്ന ഇയാള്‍ക്ക്, ഇത്രയധികം സ്വത്ത് എങ്ങനെ വന്നു എന്നതിന് ഒരു വ്യക്തതയുമില്ല. അതുപോലെ, പുടിന്റെ ഒരു അടുത്ത് ബന്ധുവിന്റെ കൈവശമുള്ളത് വെളിപ്പെടുത്താന്‍ ഒരു സ്രോതസ്സില്ലാത്ത 500 മില്യന്‍ പൗണ്ടിന്റെ ആസ്തിയും. മാത്രമല്ല, കെ ജി ബിയില്‍ പുടിന്റെ മേലധികാരിയായിരുന്ന വ്യക്തി ഇന്ന് റഷ്യയിലെ ഒരു പ്രമുഖ എണ്ണക്കമ്പനിയുടെ തലപ്പത്താണ്.

കരിങ്കടല്‍ തീരത്ത് പുടിന് 1 ബില്യണ്‍ ഡോളര്‍ മൂല്യമുള്ള ഒരു വലിയ കൊട്ടാരം തന്നെയുണ്ട്. വിവിധ റഷ്യന്‍ എണ്ണക്കമ്പനികളുടെ തലപ്പത്തിരുത്തിയ പഴയ സുഹൃത്തുക്കളുടെ ഉദ്ദിഷ്ഠ കാര്യത്തിനുള്ള ഉപകാരസ്മരണയാണ് അതെന്നാണ് നവാല്‍നി പറഞ്ഞത്. ഇത്തരത്തില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി, വസ്തുക്കളിലും ബിസിനസ്സുകളിലുമൊക്കെയായി പുടിന്‍ തന്റെ അഴിമതിപ്പണം ഒളിപ്പിച്ചിരിക്കുകയാണെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ല്യുഡ്മില പുടിന എന്ന ഭാര്യയില്‍ നിന്നും മറിയ, കട്രിന എന്നിങ്ങനെ രണ്ടു പെണ്‍മക്കളാണ് പുടിനുള്ളത്. 2013- ലായിരുന്നു പുടിന്‍, വിവാഹബന്ധം വേര്‍പിരിഞ്ഞത്. അതിനിടയില്‍, ഓഫീസിലെ അടിച്ചുതളിക്കാരിയില്‍ പുടിന് ഒരു മകള്‍ പിറന്നിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button