റിയാദ്: മക്കയിലെ ഗ്രാൻഡ് മോസ്‌കിൽ ഇഫ്താർ വിരുന്നുകൾ നടത്തുന്നതിന് അനുമതി നൽകി സൗദി. കോവിഡ് വൈറസ് വ്യാപനത്തെ രണ്ടു വർഷത്തോളമായി സമൂഹ ഇഫ്താർ വിരുന്നുകൾ നിർത്തിവെച്ചിരിക്കുകയായിരുന്നു.
Read Also: എല്ലാ കാര്യങ്ങളും സമാധാനപരം: കെ റെയിലിനെതിരെ വലിയ പ്രതിഷേധങ്ങളില്ലെന്ന് മുഖ്യമന്ത്രി
കോവിഡ് കേസുകൾ കുറഞ്ഞ സാഹചര്യത്തിലാണ് ഇതിന് ഇളവുകൾ അനുവദിക്കാൻ സൗദി തീരുമാനിച്ചത്. റമദാനുമായി ബന്ധപ്പെട്ട തയ്യാറെടുപ്പുകൾ ഗ്രാൻഡ് മോസ്‌കിലുൾപ്പടെ പൂർത്തിയാക്കിയതായും അധികൃതർ വ്യക്തമാക്കി.
അതേസമയം, റമദാൻ മാസത്തിലെ രാജ്യത്തെ ബാങ്കുകളുടെ പ്രവർത്തന സമയക്രമം സംബന്ധിച്ചും സൗദി അറിയിപ്പ് നൽകി. റമദാനിൽ ബാങ്കുകൾ ദിവസവും രാവിലെ 10 മണി മുതൽ വൈകിട്ട് 4 മണി വരെ പ്രവർത്തിക്കുന്നതാണ്. ഫോറിൻ എക്‌സ്‌ചേഞ്ച് സേവന കേന്ദ്രങ്ങൾ രാവിലെ 9.30-നും വൈകിട്ട് 5.30-നും ഇടയിൽ ആറ് മണിക്കൂർ ഫ്‌ലെക്‌സിബിൾ രീതിയിൽ പ്രവർത്തിക്കും.
Post Your Comments