Latest NewsIndiaNews

ലൈംഗികാതിക്രമത്തിന് ഇരയായി, മുഖ്യമന്ത്രിയോട് അപേക്ഷിച്ച് പെൺകുട്ടി: അതിവേഗം നടപടിയെടുത്ത് സർക്കാർ

ചെന്നൈ: ലൈംഗികാതിക്രമത്തിന് ഇരയായ പെൺകുട്ടിയുടെ മുഖ്യമന്ത്രിയോട് നേരിട്ടുള്ള പരാതിയിൽ അതിവേഗം നടപടിയെടുത്ത് തമിഴ്നാട് സർക്കാർ. ലൈംഗികാതിക്രമം തുറന്നുപറഞ്ഞ് മുഖ്യമന്ത്രി എംകെ സ്റ്റാലിനോട് നീതി ചോദിച്ച ചെങ്കൽപ്പേട്ട് കൽപാക്കം സ്വദേശിയായ പതിനേഴുകാരിയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചിരുന്നു.

ഇതിന് പിന്നാലെ, പെൺകുട്ടിയെ ഉപദ്രവിച്ച മൂന്നു പേരെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. പെൺകുട്ടിയുടെ കുടുംബത്തെ ഉപദ്രവിച്ച രാഷ്ട്രീയപാർട്ടി നേതാവ് അടക്കം മൂന്നു പേരാണ് പൊലീസിന്റെ പിടിയിലായത്. പൊലീസിൽ പരാതിപ്പെട്ടിട്ടും നീതി കിട്ടിയില്ലെന്നും മുഖ്യമന്ത്രി സ്റ്റാലിൻ ഇടപെട്ട് നീതി തരണമെന്നുമായിരുന്നു പെൺകുട്ടിയുടെ അഭ്യർത്ഥന.

സംഭവത്തിൽ, പോക്സോ അടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് മൂന്നു പേരെ പോലീസ് അറസ്റ്റ് ചെയ്തത്. അമ്മയ്ക്കും പതിനഞ്ചുകാരിയായ സഹോദരിക്കുമൊപ്പം താമസിക്കുന്ന വീട്ടിൽ കയറിയാണ് പ്രതികൾ നിരന്തരം പെൺകുട്ടിയെ ഉപദ്രവിച്ചത്. പോലീസിൽ പരാതിപ്പെട്ടതോടെ ഗ്രാമവാസികൾ കുടുംബത്തിന് ഭ്രഷ്ട് കൽപ്പിച്ചെന്നും പെൺകുട്ടി വീഡിയോയിൽ വ്യക്തമാക്കിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button