ന്യൂഡല്‍ഹി: പൗരത്വ നിയമ ഭേദഗതി പ്രതിഷേധത്തിന്റെ മറവില്‍, ഡല്‍ഹിയില്‍ വ്യാപക കലാപം അഴിച്ചുവിട്ട പ്രതിക്ക് കോടതി ജാമ്യം നിഷേധിച്ചു. യുഎപിഎ നിയമപ്രകാരം അറസ്റ്റ് ചെയ്ത, തസ്ലീം അഹമ്മദിന്റെ ജാമ്യാപേക്ഷയാണ് കര്‍ക്കര്‍ദൂമ ജില്ലാ കോടതി തള്ളിയത്. പ്രഥമദൃഷ്ട്യാ ഇയാള്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു നടപടി.
താന്‍ തെറ്റുകാരനല്ലെന്നും, തനിക്കെതിരായ കേസ് കെട്ടിച്ചമച്ചതാണെന്നും ചൂണ്ടിക്കാട്ടിയാണ് തസ്ലീം കോടതിയെ സമീപിച്ചത്. ഇയാളുടെ ജാമ്യഹര്‍ജിയെ എതിര്‍ത്ത് കോടതിയില്‍ കുറ്റപത്രവും, മറ്റ് തെളിവുകളും അന്വേഷണ സംഘവും ഹാജരാക്കിയിരുന്നു. ഇതെല്ലാം പരിഗണിച്ചുകൊണ്ടായിരുന്നു കോടതി ജാമ്യാപേക്ഷ തള്ളിയത്.
തെളിവുകളും കുറ്റപത്രവും പരിശോധിക്കുമ്പോള്‍ പ്രതി കുറ്റക്കാരനാണെന്നാണ് വ്യക്തമാകുന്നത് എന്ന് വാക്കാല്‍ അഭിപ്രായപ്പെട്ട കോടതി ജാമ്യാപേക്ഷ നിരസിക്കുകയായിരുന്നു.
Post Your Comments