ഭൂരിപക്ഷം ആളുകളെയും വലയ്ക്കുന്ന ഒരു രോഗമാണ് രക്തസമ്മര്‍ദ്ദം. ഒന്നിനും സമയം തികയാതെ ഒത്തിരിയേറെ സമ്മര്‍ദ്ദത്തില്‍ ഉള്ള ജീവിതവും ക്രമമല്ലാത്ത ഭക്ഷണ രീതികളും ചിട്ടയില്ലാത്ത ജീവിതശൈലിയുമൊക്കെ ഒടുവില്‍ നമുക്ക് നല്‍കുന്നത് ഇത്തരം രോഗാവസ്ഥകളാണ്. രക്തസമ്മര്‍ദ്ദം ഉയരുകയും താഴുകയും ചെയ്യാം. എന്നാല്‍, ഒരു പരിധി കഴിഞ്ഞാല്‍ ഇത് ശരീരത്തെ ബാധിക്കുകയും തളര്‍ന്നു പോകുന്ന അവസ്ഥകളോ അല്ലെങ്കില്‍ സ്ട്രോക് വരുന്നതിനോ ഇത് കാരണമാകുകയും ചെയ്യുന്നു.
കാരണം രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കാന്‍ ഏറ്റവുമധികം സഹായകമായ ഒന്നാണ് മല്ലി എന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്. പരമ്പരാഗത ആയുര്‍വേദ ചികിത്സാവിധികളില്‍ പോലും ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ടത്രേ. ശരീരത്തിലെത്തുന്ന അമിത അളവ് സോഡിയത്തെ പുറന്തള്ളുന്നതിനുള്ള കഴിവ് മല്ലിക്കുള്ളതിനാലാണ് രക്ത സമ്മര്‍ദ്ദത്തെ നിയന്ത്രിക്കാന്‍ മല്ലിക്ക് കഴിയുന്നത്.
Read Also : ഇന്ത്യയിലെ ആദ്യത്തെ അതിവേഗ ട്രെയിന്‍ പുറത്തിറക്കി
മല്ലി പൊടി ഭക്ഷണത്തില്‍ ഉപയോഗിക്കുന്നതിനേക്കാള്‍ രോഗാവസ്ഥകളെ ചെറുക്കാനായി മല്ലിയിട്ട വെള്ളം കുടിക്കുന്നതാണ് ഉത്തമം. ഇതിനായി ഒരു വലിയ സ്പൂണ്‍ നിറയെ മല്ലിയെടുത്ത് രാത്രി മുഴുവനും ഒരു കപ്പ് വെള്ളത്തില്‍ മുക്കിവെച്ച ശേഷം രാവിലെ ആ വെള്ളം അരിച്ചെടുത്ത് വെറും വയറ്റില്‍ കുടിക്കുക. ഇതാണ് രക്തസമ്മര്‍ദ്ദമുള്ളവര്‍ക്ക് ഏറ്റവും നല്ലത്. കൂടാതെ, ദഹനസംബന്ധമായ പ്രശ്നങ്ങളെ നേരിടാന്‍ പച്ചമല്ലിയെടുത്ത് വെറുതെ ചവച്ച് കഴിക്കാവുന്നതും നല്ലതാണ്.
Post Your Comments