ഗുവാഹത്തി: അസമിലെ ഉദൽഗുരി ജില്ലയിൽ ബുധനാഴ്ച പുലർച്ചെ, ഏഴുവയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ പ്രതിയെ പോലീസുമായുള്ള ഏറ്റുമുട്ടലിൽ കൊലപ്പെടുത്തിയതായി അധികൃതർ അറിയിച്ചു. മജ്ബത്തിൽ, പോലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ രാജേഷ് മുണ്ട (38) എന്നയാൾക്ക് വെടിയേറ്റ് പരിക്കേറ്റതായി പോലീസ് പറഞ്ഞു. ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചതായി സ്ഥിരീകരിച്ചു.
കഴിഞ്ഞ 24 മണിക്കൂറിനിടെ, സംസ്ഥാനത്ത് ഇത്തരത്തിൽ രണ്ടാം തവണയാണ് ബലാത്സംഗക്കേസ് പ്രതി മരിക്കുന്നത്. ചൊവ്വാഴ്ച രാത്രി, പതിനാറുകാരിയായ സ്‌കൂൾ വിദ്യാർത്ഥിനിയെ കൂട്ടബലാത്സംഗം ചെയ്ത കേസിലെ പ്രതിയായ ബിക്കി അലി (20) ഗുവാഹത്തി പോലീസ് നടത്തിയ പോലീസ് വെടിവെപ്പിൽ കൊല്ലപ്പെട്ടിരുന്നു. തെളിവെടുപ്പിനായി കൊണ്ടുപോകുന്നതിനിടെ, പോലീസുകാരെ ആക്രമിച്ച് കസ്റ്റഡിയില്‍നിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോള്‍ പ്രതിക്ക് നേരേ വെടിയുതിര്‍ത്തെന്നാണ് പോലീസിന്റെ വിശദീകരണം.
സംഭവത്തില്‍, രണ്ട് വനിതാ പോലീസുകാര്‍ക്കും പരിക്കേറ്റിട്ടുണ്ട്. ബുധനാഴ്ച പുലര്‍ച്ചെ ഒരുമണിയോടെയാണ്, യുവാവിനെ വെടിയേറ്റനിലയില്‍ ആശുപത്രിയില്‍ എത്തിച്ചതെന്ന് ഗുവാഹത്തി മെഡിക്കല്‍ കോളേജ് ആശുപത്രി സൂപ്രണ്ട് അഭിജിത്ത് ശര്‍മ പറഞ്ഞു. നെഞ്ചിലും പുറത്തും അടക്കം നാല് തവണയാണ് യുവാവിന് വെടിയേറ്റിരിക്കുന്നത്. ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ തന്നെ മരിച്ചിരുന്നു. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാലേ കൂടുതല്‍ വിശദാംശങ്ങള്‍ ലഭ്യമാകൂ എന്നാണ് റിപ്പോര്‍ട്ട്.
അതേസമയം, 2021 മെയ് മുതൽ സംസ്ഥാനത്ത് 80 ‘വ്യാജ ഏറ്റുമുട്ടലുകൾ’ നടന്നിട്ടുണ്ടെന്നും 28 പേർ മരിക്കുകയും 48 പേർക്ക് പരിക്കേൽക്കുകയും ചെയ്തുവെന്ന് ആരോപിച്ച് കഴിഞ്ഞ വർഷം ഡിസംബറിൽ അഭിഭാഷകൻ ആരിഫ് ജ്വാദർ സമർപ്പിച്ച ഹർജി ഗുവാഹത്തി ഹൈക്കോടതി പരിഗണിക്കുന്നുണ്ട്.
Post Your Comments