IdukkiLatest NewsKeralaNattuvarthaNews

സഹോദരിയുമായി അവിഹിതം, യുവാവിനെ മദ്യത്തില്‍ വിഷം നല്‍കി കൊലപ്പെടുത്തി സുഹൃത്ത് : ഒടുവിൽ പിടിയിൽ

മണിയംപെട്ടി സ്വദേശി രാജ്കുമാറിനെ കൊലപ്പെടുത്തിയ കേസില്‍ പ്രവീണാണ് അറസ്റ്റിലായത്

ഇടുക്കി: വണ്ടന്‍മേടില്‍ യുവാവിനെ മദ്യത്തില്‍ വിഷം കലര്‍ത്തി നല്‍കി കൊലപ്പെടുത്തിയ കേസിലെ പ്രതി പിടിയില്‍. മണിയംപെട്ടി സ്വദേശി രാജ്കുമാറിനെ കൊലപ്പെടുത്തിയ കേസില്‍ പ്രവീണാണ് അറസ്റ്റിലായത്.

വണ്ടന്‍മേട് നെറ്റിത്തൊഴു സ്വദേശിയായ രാജ്കുമാറിനെ ഇന്നലെ മുതല്‍ ആണ് കാണാതായത്. അവസാനം കണ്ടത് സുഹൃത്തായ പ്രവീണിനൊപ്പമായിരുന്നെന്ന അച്ഛന്‍ പവന്‍രാജിന്റെ മൊഴിയാണ് വഴിത്തിരിവായത്. പ്രവീണിനെ പൊലീസ് വിശദമായി ചോദ്യം ചെയ്തപ്പോഴാണ് കുറ്റസമ്മതം നടത്തിയതെന്ന് പൊലീസ് പറയുന്നു.

Read Also : 87 രൂപയ്ക്ക് മുകളില്‍ ചിക്കൻ വില്‍ക്കാന്‍ അനുവദിക്കില്ലെന്ന് പറഞ്ഞ സാമ്പത്തിക വിദഗ്ധനെവിടെ?: സർക്കാരിനെതിരെ എംഎല്‍എ

താനുമായുള്ള സൗഹൃദം മുതലെടുത്ത് സഹോദരിയുമായി രാജ്കുമാര്‍ അവിഹിതബന്ധം പുലര്‍ത്തിയതാണ് കൊലയ്ക്ക് കാരണമെന്നാണ് പ്രവീണിന്റെ മൊഴി. പ്രവീണിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ കാട്ടില്‍ തെരച്ചില്‍ നടത്തി പൊലീസ് മൃതദേഹം കണ്ടെത്തി. പ്രതിയെ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button