
ഇടുക്കി : വാഴത്തോപ്പില്‍ കുളത്തില്‍ വീണ് പിഞ്ചു ബാലിക മരിച്ചു. വാഴത്തോപ്പ് സ്വദേശി മനുരാജന്റെ മകള്‍ രണ്ടര വയസ്സുള്ള മഹിമയാണ് മരിച്ചത്.മുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടിയെ കാണാതായതോടെ, അന്വേഷിച്ചപ്പോഴാണ് സമീപത്തെ കുളത്തില്‍ വീണതായി കണ്ടെത്തിയത്.
നാട്ടുകാര്‍ ചേര്‍ന്ന് ഇടുക്കി മെഡിക്കല്‍ കോളേജില്‍ എത്തിച്ചെങ്കിലും കുട്ടിയുടെ ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റി.
Post Your Comments