തിരുവനന്തപുരം: വിലക്കയറ്റത്തിന് പ്രധാന കാരണം ഇന്ധന വിലയും, കർഷക സമരവുമാണെന്ന് മന്ത്രി ജിആർ അനിൽ. സപ്ലൈകോയില്‍ ചില സാധനങ്ങളുടെ ലഭ്യതക്കുറവ് ഉണ്ടെന്നും, കരാര്‍ പ്രകാരം ലഭ്യമാക്കിയ ചില സാധനങ്ങളുടെ നിലവാരം മോശമായിരുന്നുവെന്നും മന്ത്രി നിയമസഭയിൽ പറഞ്ഞു.
‘മോശമായ സാധനങ്ങൾക്ക് പകരം മറ്റു വസ്തുക്കൾ ലഭ്യമാക്കുന്നതിന് 10 ദിവസം വരെ കാലതാമസം ഉണ്ടായിട്ടുണ്ട്. അര്‍ഹരായവര്‍ക്കെല്ലാം മുന്‍ഗണന കാര്‍ഡ് ഏപ്രില്‍ 15ന് മുന്‍പ് വിതരണം ചെയ്യും. ഇരുപത് രൂപയ്ക്ക് ഉച്ച ഊണ് നല്‍കുന്ന സുഭിക്ഷ ഹോട്ടലുകള്‍ എല്ലാ നിയമസഭാ മണ്ഡലങ്ങളിലും തുടങ്ങും’, അദ്ദേഹം അറിയിച്ചു.
‘രാജ്യത്തെ ഇന്ധനവിലയിലുണ്ടായ വര്‍ദ്ധന വിലക്കയറ്റത്തിന് കാരണമായിട്ടുണ്ട്. 2016-ലെ വിലയില്‍ 13 സാധനങ്ങള്‍ സപ്ലെകോ നല്‍കുന്നുണ്ട്. മറ്റൊരു സംസ്ഥാനത്തും ഇങ്ങനെ നല്‍കുന്നില്ല. 1851 കോടി രൂപ സബ്സിഡി ഇനങ്ങള്‍ക്ക് നല്‍കിയിട്ടുണ്ട്. കിറ്റ് വിതരണത്തിലൂടെ 6000 കോടി ചെലവഴിച്ചു. കര്‍ഷക സമരം ഉത്പാദനത്തെ ബാധിച്ചത് ഉപഭോക്തൃ സംസ്ഥാനമായ കേരളത്തെ ബാധിച്ചിട്ടുണ്ട്. ഇതിന് ആധാരമായ നിയമം കൊണ്ടുവന്നത് യുപിഎ സര്‍ക്കാരാണ്. വിപണി ഇടപെടല്‍ സര്‍ക്കാര്‍ ഫലപ്രദമായി നടത്തുന്നുണ്ട്’, മന്ത്രി വ്യക്തമാക്കി.
Post Your Comments