Latest NewsNewsInternational

ഡോളറില്‍ നിന്ന് ഇനി യുവാനിലേയ്ക്ക്: ചൈനീസ് കറന്‍സി സ്വീകരിക്കാനൊരുങ്ങി സൗദി

2016 മുതല്‍ ഇത് സംബന്ധിച്ച ആലോചനകള്‍ ചൈനക്കും സൗദിക്കുമിടയില്‍ നടന്നുവരികയായിരുന്നു. അമേരിക്കക്കെതിരായ സൗദിയുടെ ശക്തമായ നിലപാട് കൂടിയായാണ് നിലവിലെ നീക്കം വിലയിരുത്തപ്പെടുന്നത്.

റിയാദ്: സൗദി അറേബ്യ ചൈനീസ് കറന്‍സിയായ യുവാന്‍ സ്വീകരിക്കാന്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ട്. അമേരിക്കന്‍ ഡോളറിന് പകരം യുവാനിലും വില്‍പന നടത്തുന്നത് സംബന്ധിച്ച് സൗദിയും ചൈനയും തമ്മില്‍ ചര്‍ച്ചകള്‍ നടത്തുന്നതായാണ് വാള്‍സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്തത്. സൗദിക്ക് പുറമെ മറ്റ് ചില ഗള്‍ഫ് രാജ്യങ്ങളുമായുള്ള എണ്ണ ഇടപാടിലും യുവാന്‍ കൊണ്ടുവരാന്‍ ആലോചന നടക്കുന്നുണ്ട്.

Read Also: ഹിജാബ് ധരിക്കാതെ ക്ലാസില്‍ ഇരിക്കില്ല:ഹിജാബ് ധരിച്ചവരെ കോളേജില്‍ പ്രവേശിപ്പിച്ചില്ല,വിട്ടീലേക്ക് മടങ്ങി പെണ്‍കുട്ടികള്‍

2016 മുതല്‍ ഇത് സംബന്ധിച്ച ആലോചനകള്‍ ചൈനക്കും സൗദിക്കുമിടയില്‍ നടന്നുവരികയായിരുന്നു. അമേരിക്കക്കെതിരായ സൗദിയുടെ ശക്തമായ നിലപാട് കൂടിയായാണ് നിലവിലെ നീക്കം വിലയിരുത്തപ്പെടുന്നത്. അമേരിക്കയുമായുള്ള സൗദിയുടെ ബന്ധത്തിന്റെ ശക്തി കുറയുന്നതിന്റെ സൂചനയായിക്കൂടിയാണ് ഡോളര്‍ ഇടപാടുകളില്‍ നിന്നും മാറി ചിന്തിക്കാനുള്ള സൗദിയുടെ നീക്കത്തെ കാണുന്നത്. സൗദിയുടെ സുരക്ഷയുടെ കാര്യത്തില്‍ യു.എസിന്റെ ഇടപെടലുകള്‍ ഗള്‍ഫ് രാജ്യത്തിന് അതൃപ്തിയുണ്ടാക്കിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

shortlink

Post Your Comments


Back to top button