കീവ്: യുക്രൈൻ തലസ്ഥാനമായ കീവ് പിടിച്ചെടുക്കാനുള്ള നീക്കം ശക്തമാക്കി റഷ്യന്‍ സൈന്യം. ഇവിടുത്തെ ജനവാസ കേന്ദ്രങ്ങളിലും മെട്രോ സ്റ്റേഷനിലും റഷ്യയുടെ കനത്ത വ്യോമാക്രമണം തുടരുകയാണ്. ഏറെ ഗുരുതരമായ സാഹചര്യമാണ് കീവ് അഭിമുഖീകരിക്കുന്നതെന്ന് മേയർ വിറ്റാലി ക്ലിറ്റ്ഷ്കോ പറഞ്ഞു.
മരിയൂപോളിലുണ്ടായ വ്യോമാക്രമണത്തിൽ ഇതുവരെ 2900 പേർ മരിച്ചതായി യുക്രൈൻ സ്ഥിരീകരിച്ചു. സുമിയിൽ നിന്നും മരിയുപോളിൽ നിന്നും രക്ഷാപ്രവർത്തനത്തിന്റെ ഭാഗമായി 29,000 ആളുകളെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റി. അതേസമയം, യുക്രൈനിലെ വിവിധ ഭാഗങ്ങളിൽ നിന്ന് പലായനം തുടരുകയാണ്. മൂന്ന് മില്യൺ ആളുകൾ പലായനം ചെയ്തതെന്നാണ് ഐക്യരാഷ്ട്ര സഭയുടെ കണക്കുകൾ. അതിനിടെ, റഷ്യ-യുക്രൈൻ അഞ്ചാഘട്ട സമാധാന ചർച്ച ഇന്നും തുടരും. ഓൺലൈനായാണ് ചർച്ച നടക്കുന്നത്.
Read Also : ക്രൂഡ് ഓയിലിന്റെ വില 30 ശതമാനം കുറഞ്ഞു: പെട്രോളിന്റെയും ഡീസലിന്റെയും വില ഉയർന്നേക്കില്ലെന്ന് റിപ്പോർട്ടുകൾ
അതേസമയം, യുക്രൈന് 13.6 ബില്യൺ ഡോളറിന്റെ സാമ്പത്തിക സഹായം നൽകുമെന്ന് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ അറിയിച്ചു. അടുത്തയാഴ്ച ബ്രസൽസിൽ നടക്കുന്ന നാറ്റോ, യുറോപ്യൻ യൂണിയൻ ഉച്ചകോടിയിൽ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ പങ്കെടുക്കും.
Post Your Comments