ഹൈദരാബാദ്: മെഗാസ്റ്റാർ രാം ചരൺ നായകനാകുന്ന ‘ആർആർആർ’ മാർച്ച് 25നാണ് തിയറ്ററുകളിൽ റിലീസാകുന്നത്. ചിത്രത്തിന്റെ ചില അഭാഗങ്ങൾ ഉക്രൈനിലാണ് ചിത്രീകരിച്ചിട്ടുള്ളത്. ചിത്രത്തിന്റെ പ്രമോഷനുകൾക്കിടെ, രാം ചരൺ ഉക്രൈനിലെ നിലവിലെ അവസ്ഥയെക്കുറിച്ച് അഭിപ്രായപ്പെട്ടു. താൻ ഇതുവരെ ചിത്രീകരിച്ച ഏറ്റവും മികച്ച രാജ്യങ്ങളിലൊന്നാണ് ഉക്രൈനെന്ന് അദ്ദേഹം പറഞ്ഞു.
യുദ്ധം പൊട്ടിപ്പുറപ്പെട്ടതായി അറിഞ്ഞയുടൻ വിവരങ്ങളറിയുന്നതിനായി രാം ചരൺ ഉക്രൈനിലെ തന്റെ സുരക്ഷാ ഉദ്യോഗസ്ഥനെ വിളിച്ചിരുന്നു. അപ്പോൾ, സെക്യൂരിറ്റി ഇൻചാർജിന്റെ 85 വയസ്സുള്ള പിതാവ് തോക്കുമായി തെരുവിൽ യുദ്ധം ചെയ്യുകയാണെന്ന് മനസ്സിലായതായി രാം ചരൺ വ്യക്തമാക്കി.
ഹൈക്കോടതി വിധിയെ കാറ്റില്‍പ്പറത്തി വിദ്യാര്‍ത്ഥിനികള്‍ കാമ്പസുകളിലെത്തിയത് ഹിജാബ് ധരിച്ച്
‘എനിക്ക് ഇവിടെ നിന്ന് ചെയ്യാൻ കഴിയുന്ന ഏറ്റവും കുറഞ്ഞത് സാമ്പത്തിക സഹായമാണ്. അവരാരും ഇത്തരമൊരു ദുരവസ്ഥയിലൂടെ ഇതിലൂടെ കടന്നുപോകാൻ അർഹരല്ല. ഉക്രൈനിൽ സമാധാനം പുനഃസ്ഥാപിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു.’ രാം ചരൺ പറഞ്ഞു.
Post Your Comments