Latest NewsFootballNewsInternationalSports

ഖത്തർ ലോകകപ്പ് 2022: ആരോഗ്യ മേഖലയില്‍ താല്‍ക്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു

ദോഹ: ഖത്തറില്‍ ഈ വര്‍ഷം നടക്കുന്ന ഖത്തർ ലോകകപ്പിനോടനുബന്ധിച്ച് താല്‍ക്കാലിക ജീവനക്കാരുടെ നിയമനത്തിന് അപേക്ഷ ക്ഷണിച്ച് ഖത്തര്‍ പിഎച്ച്സിസി. ആരോഗ്യ മേഖലയിലെ വിവിധ തസ്തികകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. ജനറല്‍ പ്രാക്ടീഷണര്‍, ഫാമിലി മെഡിസിന്‍, ഇന്റേണല്‍ മെഡിസിന്‍, എമര്‍ജന്‍സി മെഡിസിന്‍ സ്‌പെഷ്യലിസ്റ്റുകള്‍ എന്നീ തസ്തികകളിലേക്കാണ് ഡോക്ടര്‍മാരുടെ അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.

നഴ്‌സുമാരുടെ ഒഴിവിലേക്ക് അപേക്ഷിക്കുന്നവര്‍ക്ക് നഴ്‌സിങില്‍ ബാച്ചിലേഴ്‌സ് ഡിഗ്രിയും രണ്ട് വര്‍ഷത്തെ പ്രവര്‍ത്തി പരിചയവും വേണം. ഫാര്‍മസിസ്റ്റ്, ലബോറട്ടറി ടെക്‌നോളജിസ്റ്റ്, റേഡിയോളജി ടെക്‌നോളജിസ്റ്റ് എന്നിവയ്ക്ക് പുറമെ കസ്റ്റമര്‍ സര്‍വീസ്, റിസപ്ഷനിസ്റ്റ് തസ്തികളിലേക്കും അപേക്ഷിക്കാം.

Read Also:- വെളുത്തുള്ളിയുടെ ഔഷധ ഗുണങ്ങൾ!

പ്രൈമറി ഹെല്‍ത്ത് കെയര്‍ കോര്‍പ്പറേഷന്റെ വെബ്‌സൈറ്റ് വഴി ഓണ്‍ലൈനായി അപേക്ഷകള്‍ നല്‍കാം. ലോകകപ്പ് സമയത്ത് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തുന്ന ആരാധകര്‍ക്ക് മികച്ച സേവനം ലഭ്യമാക്കുന്നതിന്റെ ഭാഗമായാണ് കൂടുതല്‍ ജീവനക്കാരെ നിയമിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button