യെമന്‍: യെമന്‍ പൗരനെ കൊലപ്പെടുത്തിയ കേസില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ട നിമിഷ പ്രിയയ്ക്കായി കേന്ദ്രം ഇടപെടുന്നു. ഇന്ത്യന്‍ എംബസി നിമിഷയെ സഹായിക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. കേസില്‍ അപ്പീല്‍ നല്‍കാനാണ്, ഇന്ത്യന്‍ എംബസി നിമിഷയെ സഹായിക്കുക. ഇക്കാര്യങ്ങള്‍, കേന്ദ്രം ഡല്‍ഹി ഹൈക്കോടതിയെ അറിയിച്ചു.
അതേസമയം, സമൂഹ മാധ്യമങ്ങളിലൂടെ തെറ്റായ പ്രചാരണം നടക്കുന്നുവെന്നും നിമിഷ പ്രിയ കുറ്റം ചെയ്തിട്ടില്ലെന്നും മാതാവ്
പ്രേമ പ്രതികരിച്ചു. നിയമസഹായം കിട്ടാതിരുന്നപ്പോള്‍ വന്ന കീഴ്കോടതി വിധിയാണ് നിമിഷക്ക് തിരിച്ചടിയായതെന്ന് അവര്‍ പറഞ്ഞു. മകളെ കാണാന്‍ യെമനിലേക്ക് പോകണമെന്നുണ്ടെന്നും ഇതിന്റെ സാധ്യത തേടുകയാണെന്നും അവര്‍ അറിയിച്ചു.
2017 ജൂലൈ 25ന്, യെമന്‍ സ്വദേശിയെ നിമിഷപ്രിയയും കൂട്ടുകാരിയും ചേര്‍ന്ന് കൊലപ്പെടുത്തി മൃതദേഹം വീടിനുമുകളിലെ ജലസംഭരണിയില്‍ ഒളിപ്പിച്ചു എന്ന കേസിലാണ് ഇവര്‍ക്ക് വധശിക്ഷ വിധിക്കപ്പെട്ടിരിക്കുന്നത്. നഴ്‌സായി ജോലി ചെയ്യുന്നതിനിടെ സ്വന്തമായി ക്ലിനിക് തുടങ്ങാന്‍ സഹായവാഗ്ദാനവുമായി വന്ന യുവാവ്, പാസ്‌പോര്‍ട്ട് പിടിച്ചെടുത്ത് ഭാര്യയാക്കിവയ്ക്കാന്‍ ശ്രമിച്ചതാണ് കൊലപാതകത്തിലേക്കു നയിച്ചത്. ക്രൂരമായ പീഡനത്തിനിരയായിരുന്ന നിമിഷ ക്ലിനിക്കില്‍ ജോലി ചെയ്തിരുന്ന യുവതിയുടെയും മറ്റൊരു യുവാവിന്റെയും നിര്‍ദ്ദേശപ്രകാരം യെമന്‍ പൗരനെ അമിത ഡോസ് മരുന്നു കുത്തിവച്ച് കൊലപ്പടുത്തുകയായിരുന്നു.
Post Your Comments