
നന്തിക്കര: സ്കൂളിൽ അതിക്രമിച്ചെത്തിയ പ്രധാനാധ്യാപികയെയും പിടിഎ പ്രസിഡന്റ് ഉൾപ്പെടെയുള്ളവരെ ആക്രമിച്ച സംഭവത്തിലെ പ്രതി അറസ്റ്റിൽ. രാപ്പാൾ സ്വദേശി നൊച്ചിയിൽ മധുസൂദനനാ(48)ണ് അറസ്റ്റിലായത്. പുതുക്കാട് പൊലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
നന്തിക്കര ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ തിങ്കളാഴ്ച ഉച്ചയ് ക്കായിരുന്നു സംഭവം. സ്കൂളിലെത്തിയ ഇയാൾ പ്രധാനാധ്യാപികയുടെ മുറിയിലിരുന്ന അധ്യാപികയെ കൈയേറ്റം ചെയ്യുകയായിരുന്നു. ഇതു തടയാൻ ശ്രമിച്ച പ്രധാനാധ്യാപികയേയും പിടിഎ പ്രസിഡന്റിനേയും ഇയാൾ അക്രമിച്ചു. പിടിഎ പ്രസിഡന്റിന്റെ വിരലിന് ഒടിവു പറ്റി. പരിക്കേറ്റവർ പുതുക്കാട് താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി.
Read Also : പ്രഭാത നടത്തത്തിനിടെ റവന്യു ഉദ്യോഗസ്ഥൻ കുഴഞ്ഞു വീണു മരിച്ചു
അറസ്റ്റിലായ മധു നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ്. പുതുക്കാട്, തൃശൂർ ഈസ്റ്റ്, മലപ്പുറം, മഞ്ചേരി സ്റ്റേഷനുകളിൽ ഇയാളുടെ പേരിൽ കേസുകൾ നിലവിലുണ്ടെന്ന് പോലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Post Your Comments