എറണാകുളം: എണ്ണ കമ്പനികൾ ഉയർത്തിയ ഡീസൽ വിലവർദ്ധനവിനെതിരെ കെഎസ്ആർടിസി നാളെ ഹൈക്കോടതിയിൽ കേസ് ഫയൽ ചെയ്യും. ബൾക്ക് പർച്ചേസർ വിഭാഗത്തിൽപ്പെടുത്തിയാണ് കെഎസ്ആർടിസിയിൽ അധിക വില ഈടാക്കുന്നത്. ഈ സാഹചര്യത്തിലാണ് കെഎസ്ആർടിസി ഹൈക്കോടതിയെ സമീപിക്കാൻ ഒരുങ്ങുന്നത്. ഇനി മുതൽ കെഎസ്ആർടിസി നൽകേണ്ടത് 121.35 രൂപയാണ്.
ഡീസൽ വില ലീറ്ററിന് 21 രൂപയാണ് എണ്ണകമ്പനികൾ കൂട്ടിയത്.ദിവസം 50,000 ലിറ്ററില്‍ കൂടുതല്‍ ഇന്ധനം ഉപയോഗിക്കുന്ന സംസ്ഥാനത്തെ ഏക സ്ഥാപനമാണ് കെ എസ് ആർ ടി സി. ഫെബ്രുവരിയില്‍ ഡീസലിന് 6.73. രൂപ കൂട്ടിയിരുന്നു.
Post Your Comments