ലക്നൗ : യോഗി ആദിത്യനാഥ് വീണ്ടും ഉത്തർപ്രദേശ് മുഖ്യമന്ത്രിയായാൽ താൻ യുപി വിട്ടേക്കാമെന്നും അതൊന്നും തനിക്ക് വലിയ കാര്യമല്ലെന്നും വിവാദ കവി മുനവ്വർ റാണ . ‘ഞാൻ യുപി വിടാൻ സാധ്യതയുണ്ട്. എനിക്കൊരു ബുദ്ധിമുട്ടുമില്ല. ഒവൈസിയുടെ മണ്ടത്തരം കൊണ്ടാണ് യോഗി സർക്കാർ യുപിയിൽ തിരിച്ചെത്തിയാൽ താൻ യുപി വിടുമെന്ന് പറഞ്ഞത്’: മുനവ്വർ റാണ കൂട്ടിച്ചേർത്തു. കൂടാതെ, മുഖ്യമന്ത്രി യോഗി വീണ്ടും വിജയിച്ചതിന് മുനവ്വർ റാണ അഭിനന്ദിക്കുകയും ചെയ്തു .
മുനവ്വർ റാണയുടെ മകൾ ഉറൂസയും തെരഞ്ഞെടുപ്പിൽ മത്സരിച്ചിരുന്നു . എന്നാൽ, ലഭിച്ചത് നോട്ടയേക്കാൾ കുറഞ്ഞ വോട്ടായിരുന്നു . അതേസമയം, കവി മഞ്ജർ ഭോപ്പാലി ഭോപ്പാലിൽ സ്ഥിരതാമസമാക്കാൻ ക്ഷണിച്ചതിനെക്കുറിച്ചുള്ള ചോദ്യത്തിന് ഭോപ്പാലികൾ വിഡ്ഢികളാണെന്ന് മുനവ്വർ പറഞ്ഞു. ‘മഞ്ജർ ഭോപ്പാലി പ്രശസ്തനാകാൻ ശ്രമിക്കുന്നു, പക്ഷേ അദ്ദേഹത്തിന് പ്രശസ്തനാകാൻ കഴിയില്ല. അദ്ദേഹം ഒരു ചെറിയ കവിയാണ്. വലുതാകാൻ ആഗ്രഹിക്കുന്നു. ഒരു മനുഷ്യൻ വളരാൻ ഒരു വിഡ്ഢിയാവരുത്.’
തന്റെ മകനെതിരെ യുപി പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും മുനവ്വർ പറഞ്ഞു. ‘അതിനു ശേഷമുള്ള പോലീസിന്റെ സമീപനം ഞങ്ങളെ ഏതോ മാഫിയയെ പോലെയാക്കി. 50-55 പേർ വീട് റെയ്ഡ് ചെയ്യുന്നു.’ തനിക്കെതിരെയും എഫ്ഐആർ രജിസ്റ്റർ ചെയ്തപ്പോഴാണ് താൻ ഇവിടെ നിന്ന് പോകണമെന്ന് പറഞ്ഞതെന്നും റാണ പറഞ്ഞു.
Post Your Comments