തിരുവനന്തപുരം: തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം രൂപപ്പെട്ടു. ഉച്ചയോടെയാണ്, നേരത്തെയുണ്ടായിരുന്ന ചക്രവാതച്ചുഴി ശക്തിപ്രാപിച്ച് ന്യൂനമര്‍ദ്ദമായി രൂപം പ്രാപിച്ചത്. ഇതിന്റെ സ്വാധീന ഫലമായി വരും ദിവസങ്ങളില്‍ സംസ്ഥാനത്ത് വ്യാപക മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
Read Also :കുറഞ്ഞ വിലയ്ക്ക് റഷ്യ എണ്ണ വിൽക്കുന്നത് എന്തുകൊണ്ട്?
വരുന്ന അഞ്ച് ദിവസം മഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ്. അതേസമയം, മഴ ലഭിക്കുമെങ്കിലും മഴ മുന്നറിയിപ്പുകള്‍ ഒന്നും തന്നെ പുറപ്പെടുവിച്ചിട്ടില്ല. കേരളത്തില്‍ നിലവിലുള്ള കനത്ത ചൂടിന്, മഴ ആശ്വാസമേകുമെന്നാണ് വിലയിരുത്തല്‍.
സംസ്ഥാനത്ത് ബുധനാഴ്ച ഒന്‍പത് ജില്ലകളില്‍ മഴയ്ക്ക് സാദ്ധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, മലപ്പുറം എന്നീ ജില്ലകളിലാണ് മഴയ്ക്ക് സാധ്യതയുള്ളത്.
Post Your Comments