ചവറ: നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നിൽ ബൈക്കിടിച്ച് മത്സ്യത്തൊഴിലാളി മരിച്ചു. കരുനാഗപ്പള്ളി പാട്ടത്തിൽ കടവ് മുണ്ടകത്തിൽ പരേതനായ മണിയുടെയും ഗീതയുടെയും മകൻ മനോജ് (32 )ആണ് മരിച്ചത്.
ദേശീയപാതയിൽ തട്ടാശ്ശേരി ജംഗ്ഷനിൽ രാത്രി 12 30-നായിരുന്നു അപകടം. മനോജിനൊപ്പം ബൈക്കിൽ ഉണ്ടായിരുന്ന അഴീക്കൽ ഭദ്രൻ മുക്കിൽ വടക്കയ്യത്ത് വീട്ടിൽ ദേവന് (21) അപകടത്തിൽ പരിക്കേറ്റു.
Read Also : സോണി സോറിയെ രാജ്യദ്രോഹ കേസില്‍ നിന്ന് കുറ്റവിമുക്തയാക്കി
ലോഡുമായി കൊല്ലം ഭാഗത്തേക്ക് പോവുകയായിരുന്ന ലോറി മഴയെ തുടർന്ന് റോഡിൽ നിർത്തി ടാർപ്പ കെട്ടുകയായിരുന്നു. വേണ്ടത്ര വെളിച്ചം ലോറിയിലും റോഡിലും ഇല്ലാതിരുന്നതിനാലാണ് അപകടമുണ്ടായതെന്നാണ് സൂചന. മരിച്ച മനോജും സുഹൃത്തും മത്സ്യബന്ധനത്തിനായി ശക്തികുളങ്ങരയിലേക്ക് പോകവെയാണ് അപകടം നടന്നത്.
Post Your Comments