Latest NewsUAENewsInternationalGulf

പാചക വാതകം ഉപയോഗിക്കുമ്പോൾ ജാഗ്രത പാലിക്കണം: മുന്നറിയിപ്പ് നൽകി ദുബായ് മുൻസിപ്പാലിറ്റി

ദുബായ്: പാചകവാതകം ഉപയോഗിക്കുമ്പോൾ അതീവ ജാഗ്രത പാലിക്കണമെന്ന് പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി ദുബായ്. നേരിയ അശ്രദ്ധപോലും വൻ അപകടങ്ങൾക്കു കാരണമാകുമെന്നതിനാൽ, സുരക്ഷാ മാർഗനിർദേശങ്ങൾ പാലിക്കണമെന്നാണ് അധികൃതരുടെ നിർദ്ദേശം. സൂര്യപ്രകാശം നേരിട്ടു പതിക്കുന്നതോ ചൂട് തട്ടാൻ സാധ്യതയുള്ളതോ ആയ ഭാഗത്തു നിന്നു ഗ്യാസ് സിലിണ്ടർ മാറ്റിവയ്ക്കണം. സിലിണ്ടറുകൾ അടുക്കളയുടെ പുറത്തുവച്ച് വായുസഞ്ചാരം ഉറപ്പാക്കണമെന്നും മുൻസിപ്പാലിറ്റി അറിയിച്ചു.

Read Also: സ്വകാര്യ ആശുപത്രിയിൽ കോവിഡ് ചികിത്സയ്ക്ക് പണം നൽകണം: സൗജന്യ ചികിത്സ നിർത്തലാക്കി സൗദി

സിലിണ്ടറുമായി സ്റ്റൗവിനെ ബന്ധിപ്പിക്കുന്ന റബർ ട്യൂബ്, വാൽവ് തുടങ്ങിയവ ഇടയ്ക്കിടെ പരിശോധിക്കുകയും വാതകച്ചോർച്ച ഇല്ലെന്ന് ഉറപ്പുവരുത്തുകയും വേണം. പാചകത്തിന് ശേഷം ഗ്യാസ് റഗുലേറ്റർ അടയ്ക്കണം. നിലവാരമുള്ള സ്റ്റൗ ഉപയോഗിക്കുകയും വേണം. സിലിണ്ടറിന് കേടുപാടുണ്ടോയെന്നു പരിശോധിക്കണം. ഒന്നിലേറെ സിലിണ്ടറുകൾ സൂക്ഷിക്കുന്നതും സുരക്ഷിതമല്ല. തീപിടിത്ത സാധ്യതയുള്ള ഉൽപന്നങ്ങൾ, വൈദ്യുത സ്വിച്ചുകൾ തുടങ്ങിയവയ്ക്കു സമീപം സിലിണ്ടർ വയ്ക്കരുതെന്നും നിർദ്ദേശമുണ്ട്.

Read Also: കശ്മീർ ഫയൽസ്: 700 കാശ്മീരി പണ്ഡിറ്റുകളുടെ വേദന ഞാൻ കണ്ടു, സത്യം പുറത്തുവരണമെന്ന് തോന്നി: ദർശൻ കുമാർ പറയുന്നു

shortlink

Related Articles

Post Your Comments

Related Articles


Back to top button