
ന്യൂഡല്‍ഹി: ഹിജാബ് വിലക്ക് ശരിവെച്ച കര്‍ണാടക ഹൈക്കോടതി വിധിയുടെ പേരില്‍, ന്യൂനപക്ഷ സമുദായത്തെ തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമവുമായി സിപിഎം.
Read Also :സ്ത്രീകൾ മദ്യം വിളമ്പിയാ ആകാശം ഇടിഞ്ഞ് പോരുവോ? അബ്‌കാരി ചട്ടം എടുത്ത് കിണറ്റിൽ ഇടണം: ജോമോൾ ജോസഫ്
‘വിലക്ക് ശരിവെച്ച കര്‍ണാടക ഹൈക്കോടതി വിധി ദൗര്‍ഭാഗ്യകരമാണെന്നും, ഭരണഘടന വാഗ്ദാനം ചെയ്യുന്ന വിവേചനമില്ലാത്ത വിദ്യാഭ്യാസമെന്ന അവകാശത്തിന് കനത്ത ആഘാതമേല്‍പ്പിക്കുന്നതാണ് കോടതി വിധി’, പോളിറ്റ് ബ്യൂറോ പ്രസ്താവനയില്‍ പറയുന്നു.
കര്‍ണാടകത്തിലെ വിദ്യാഭ്യാസസ്ഥാപനങ്ങളില്‍ ശിരോവസ്ത്രങ്ങള്‍ ധരിക്കാന്‍ അനുവദിക്കണോയെന്ന കാര്യത്തില്‍ തീരുമാനമെടുക്കാനുള്ള അധികാരം ഹൈക്കോടതി ഉത്തരവിലൂടെ എംഎല്‍എമാര്‍ നേതൃത്വം നല്‍കുന്ന കമ്മിറ്റികള്‍ക്കാണ് ലഭിച്ചിരിക്കുന്നതെന്ന് സിപിഎം ആരോപിക്കുന്നു. ഹൈക്കോടതി വിധിക്ക് എതിരായ അപ്പീല്‍, സുപ്രീംകോടതി അടിയന്തിരമായി പരിഗണിക്കണമെന്നും സിപിഎം ആവശ്യപ്പെട്ടു.
Post Your Comments