KeralaLatest NewsNewsIndia

നജീബിന് പിന്നാലെ മുഹമ്മദ് മുഹ്‌സിൻ, ഐ.എസിൽ ചേർന്ന് ചാവേറായത് ഒരു സ്ത്രീയടക്കം 16 മലയാളികൾ

മലപ്പുറം: അഫ്ഗാനിസ്ഥാനില്‍ കൊല്ലപ്പെട്ട മലപ്പുറം സ്വദേശി നജീബിന്റെ മരണവാർത്ത കഴിഞ്ഞ ദിവസങ്ങളിൽ വീണ്ടും ചർച്ചയായിരുന്നു. ഐ.എസ് മാഗസിൻ നജീബിനെ കുറിച്ചെഴുതിയ ലേഖനം പുറത്തുവന്നതോടെയായിരുന്നു ഇത്. ഇതിന് പിന്നാലെ, മറ്റൊരു മലയാളി യുവാവ് ആയ മുഹമ്മദ് മുഹ്‌സിന്റെ മരണവാർത്തയും ചർച്ചയായി. ഐ.എസിൽ ചേർന്ന് കൊല്ലപ്പെട്ട മലയാളികളെ കുറിച്ച് അടുത്തിടെ പുറത്തുവന്ന കണക്കുകൾ ഞെട്ടിക്കുന്നതാണ്.

2020 ആഗസ്റ്റ് വരെയുള്ള കണക്കുകൾ പ്രകാരം, നാടും വീടും വിട്ട് ഐ.എസിന് വേണ്ടി പ്രവർത്തിക്കാൻ രാജ്യം കടന്നവരിൽ 16 പേരുടെ മരണം സ്ഥിരീകരിച്ചു. അഫ്ഗാനിസ്ഥാനിലും സിറിയയിലും തീവ്രവാദ സംഘടനയ്‌ക്ക് വേണ്ടി പോരാടി കൊല്ലപ്പെട്ടത് 16 മലയാളികളാണ്. അഫ്‌ഗാനിസ്ഥാൻ, താലിബാൻ കീഴടക്കിയതോടെ ഇവിടുത്തെ ജയിലിൽ കഴിയുകയായിരുന്ന മലയാളികളെ തുറന്നു വിട്ടിരുന്നു. ഇവരെ, എവിടേക്ക് കൊണ്ടുപോയെന്ന കാര്യത്തിൽ ഇപ്പോഴും കൃത്യമായ സൂചനകളില്ല. 2016 നും 2019 നും ഇടയിൽ അഫ്ഗാനിസ്ഥാനിലും സിറിയയിലുമായി ഐ.എസ് ഭീകരർക്കൊപ്പം അമേരിക്കയ്ക്കും അഫ്ഗാൻ സുരക്ഷാ സേനയ്ക്കുമെതിരെ പോരാടിയവരിൽ എല്ലാവരും തന്നെ കൊല്ലപ്പെട്ടിരുന്നു.

Also Read:കേരളത്തെ സമ്പൂര്‍ണ ഉപഭോക്തൃ സൗഹൃദ സംസ്ഥാനമാക്കും: മുഖ്യമന്ത്രി പിണറായി വിജയന്‍

2016ൽ ഐ.എസിൽ ചേരുന്നതിനായി ഏതാനും സ്ത്രീകളും കുട്ടികളുമടക്കം 30 മലയാളികൾ സിറിയയിലേക്ക് പോയിരുന്നു. ഇവരിൽ പുരുഷന്മാർ എല്ലാവരും കൊല്ലപ്പെട്ടതായാണ് വിവരം. ഇതുകൂടാതെ, ഐ.എസിൽ ചേരാനായി തനിച്ച് സഞ്ചരിച്ചവരുമുണ്ട്. അവരിൽ ഒരാളാണ് കഴിഞ്ഞ ദിവസം വാർത്തകളിൽ നിറഞ്ഞുനിന്ന നജീബ്. നജീബ് കൊല്ലപ്പെട്ടതിന് ശേഷമാണ് മുഹ്സിൻ കൊല്ലപ്പെട്ടതെന്നാണ് നിലവിലെ റിപ്പോർട്ടുകൾ.

ലഭ്യമായ കണക്കുകൾ പ്രകാരം, 2016ൽ മലപ്പുറം സ്വദേശി മുഷിൻ മുഹമ്മദ്, 2018 ജനുവരിയിൽ കണ്ണൂരിലെ അബ്ദുൾ മനാഫ് പിപി, അബ്ദുൾ ഖയ്യൂം, 2018 മാർച്ചിൽ കാസർകോട് തൃക്കരിപ്പൂരിലെ മുഹമ്മദ് മുർഷാദ്, 2018 മാർച്ചിൽ കാസർകോട് പടന്ന സ്വദേശി ഷിയാസ്, ഭാര്യ അജ്മല എന്നിവരും കൊല്ലപ്പെട്ടിരുന്നു. ഐ.എസിൽ ചേർന്ന് കൊല്ലപ്പെട്ട ആദ്യ മലയാളി സ്ത്രീയാണ് അജ്‌മല എന്നാണ് റിപ്പോർട്ട്. ജൂൺ 2019, 2019 ജൂണിൽ കാസർകോട് സ്വദേശി അബ്ദുൾ റഷീദ് അബ്ദുല്ല, തൃക്കരിപ്പൂരിലെ ഫിറോസ് ഖാൻ, മർവാൻ ഇസ്മായിൽ, കാസർകോട് സ്വദേശി ടി കെ ഹഫീസുദ്ദീൻ, പാലക്കാട് സ്വദേശി യഹിയ, 2018ൽ കാസർകോട് സ്വദേശി മുർഷിദ് അഹമ്മദ് എന്നിവരും ഐ.എസിന് വേണ്ടി ചാവേറുകളായി.

Also Read:ഖത്തർ ലോകകപ്പ് 2022: ആരോഗ്യ മേഖലയില്‍ താല്‍ക്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു

2016ൽ കേരളത്തിൽ നിന്ന് സിറിയയിലേക്ക് പോയ 21 പേരുടെ ആദ്യ ബാച്ചിന്റെ തലവൻ കല്ലുകെട്ടിയ പുരയിൽ ഇജാസ് ആയിരുന്നു. ഭാര്യ റെസിയാല, സഹോദരൻ ഷിയാസ്, ഭാര്യ അജ്മല, ബന്ധുവായ അസ്ഫാഖ്, കസിൻ ആയ മജീദ്, ഭാര്യ എന്നിവരായിരുന്നു ഇജാസിന്റെ സംഘത്തിൽ ഉണ്ടായിരുന്നത്. ഇതിൽ, അജ്‌മല ഒഴിച്ചുള്ള സ്ത്രീകൾ മാത്രമാണ് ജീവനോടെയുള്ളതെന്നാണ് റിപ്പോർട്ട്. ഇവർ എവിടെയാണുള്ളതെന്ന കാര്യത്തിൽ വ്യക്തതയില്ല.

സംഘം ചേർന്ന് ഐ,എസിൽ ചേർന്നവരെ കുറിച്ചുള്ള വലിയ വാർത്തകൾക്കിടെ ഒറ്റയ്ക്ക് ഐ.എസിൽ ചേർന്ന, നജീബ്, മുഹ്സിൻ എന്നിവരെ കുറിച്ചുള്ള വാർത്തകൾ മുങ്ങിപ്പോവുകയായിരുന്നു. 2017ല്‍ ബംഗളൂരുവിലേക്ക് വിനോദയാത്രയ്ക്കാണെന്ന് പറഞ്ഞാണ് മുഹമ്മദ് മുഹ്‌സിന്‍ വീട്ടില്‍ നിന്നും പോയത്. എന്നാല്‍ രണ്ട് വര്‍ഷം വീട്ടുകാര്‍ക്ക് വിവരങ്ങളൊന്നും ലഭിച്ചിരുന്നില്ല. മുഹ്സിന്‍ അഫ്ഗാനില്‍ വച്ച് അമേരിക്കയുടെ ആളില്ലാ യുദ്ധവിമാനത്തിന്റെ അക്രമണത്തില്‍ കൊല്ലപ്പെട്ടുവെന്ന സന്ദേശം 2019 ജൂലൈ 22ന് മുഹ്‌സിന്റെ സഹോദരിക്ക് വരികയായിരുന്നു. ഇതിനു മുൻപാണ് നജീബ് കൊല്ലപ്പെട്ടതെന്നാണ് സൂചന.

shortlink

Related Articles

Post Your Comments

Related Articles


Back to top button