കൊല്ലം: യുവാവിനെ ക്രൂരമായി ആക്രമിച്ച കേസിൽ രണ്ടുപേർ അറസ്റ്റിൽ. തൃക്കരുവ ഇഞ്ചവിള അഷ്ടമുടിമുക്കിന് സമീപം ചരുവിളപുത്തൻ വീട്ടിൽ സ്മിതേഷ് (35), തൃക്കരുവ നടുവിലച്ചേരിയിൽ മുളക്കൽ വയൽ പ്രീതാലയം വീട്ടിൽ പ്രദീപ് (37) എന്നിവരാണ് പിടിയിലായത്. അഞ്ചാലുംമൂട് പൊലീസ് ആണ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ദിവസം ഉച്ചക്ക് 1.45 ഓടെയാണ് സംഭവം. കരുവ മേനാത്ത് മുക്കിൽ റോഡ് സൈഡിൽ പാർക്ക് ചെയ്തിരുന്ന കാറിൽ സ്മിതേഷ് ഓടിച്ചു വന്ന സ്കൂട്ടർ ഇടിച്ച് മറിഞ്ഞ് വീണിരുന്നു. തുടർന്ന്, കാറിലുണ്ടായിരുന്ന ഹാരി ഹെൻട്രി സ്മിതേഷിനോട് വിവരം തിരക്കിയതിൽ പ്രകോപിതനായ സ്മിതേഷും പ്രദീപും ചേർന്ന് ഹാരിയെ റോഡിൽ കിടന്ന കല്ലെടുത്ത് മുഖത്തിടിക്കുകയും ദേഹോപദ്രവം ഏൽപ്പിക്കുകയുമായിരുന്നു.
Read Also : ഫെബ്രുവരി മാസത്തെ ഐസിസിയുടെ മികച്ച പുരുഷ ക്രിക്കറ്റ് താരത്തെ പ്രഖ്യാപിച്ചു
ആക്രമണത്തിൽ ഹാരി ഹെൻട്രിയുടെ ഇടത് കണ്ണിന് താഴെ അസ്ഥിക്ക് പൊട്ടൽ സംഭവിച്ചു. ഇയാൾ മതിലിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. അഞ്ചാലുമ്മൂട് പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ സി ദേവരാജന്റെ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർമാരായ വി അനീഷ്, പ്രദീപ് കുമാർ, എഎസ്ഐമാരായ ഓമനക്കുട്ടൻ, രാജേഷ് എന്നിവർ അടങ്ങിയ സംഘമാണ് ഇവരെ മുളക്കൽ വയൽ ഭാഗത്ത് നിന്നും അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
Post Your Comments