KeralaLatest NewsNewsIndia

ഹിജാബ് യൂണിഫോം ആക്കണമെന്ന് ഷമ മുഹമ്മദ്: ഹിജാബ് നിർബന്ധമല്ലെന്ന് മുൻപ് പറഞ്ഞത് മറന്നു പോയോ എന്ന് സോഷ്യൽ മീഡിയ

ന്യൂഡൽഹി: ഹിജാബ് നിരോധനം അംഗീകരിച്ചുകൊണ്ടുള്ള കർണാടക ഹൈക്കോടതി വിധിക്കെതിരെ കോൺഗ്രസിന്റെ ദേശീയ വക്താവ് ഷമ മുഹമ്മദ്. ഇന്ത്യയെപ്പോലുള്ള ഒരു മതേതര ജനാധിപത്യ രാജ്യത്ത്, എന്ത് ധരിക്കണമെന്ന് തീരുമാനിക്കാനുള്ള അവകാശം ഓരോ സ്ത്രീയ്ക്കുമുണ്ടെന്നും അവരോട് എന്ത് ധരിക്കണം, ധരിക്കരുത് എന്ന് ആരും നിർദ്ദേശിക്കേണ്ടതില്ലെന്നും ഷമ മുഹമ്മദ് വ്യക്തമാക്കി. ഹിജാബ് നിരോധനം ശരിവെച്ചുകൊണ്ടുള്ള സുപ്രീം കോടതിയുടെ വാർത്ത ഫേസ്‌ബുക്കിൽ പങ്കുവെച്ചുകൊണ്ടായിരുന്നു കോൺഗ്രസ് വക്താവിന്റെ പ്രതികരണം.

‘ഇന്ത്യയെപ്പോലുള്ള ഒരു മതേതര ജനാധിപത്യ രാജ്യത്ത്, ഓരോ സ്ത്രീക്കും അവൾക്ക് ഇഷ്ടമുള്ളത് ധരിക്കാനുള്ള അവകാശമുണ്ട്. സ്ത്രീകൾ എന്ത് ധരിക്കണം, ധരിക്കരുത് എന്ന കാര്യത്തിൽ ആരും ഇടപെടേണ്ട. ഇക്കാര്യം ആരും നിർദ്ദേശിക്കുകയും ചെയ്യണ്ട. സ്‌കൂളുകളിൽ, എല്ലാവർക്കും ഒരേ നിറത്തിലുള്ള ശിരോവസ്ത്രം യൂണിഫോമായി അനുവദിക്കണം. തിരഞ്ഞെടുക്കാനുള്ള അവകാശം സ്ത്രീകൾക്ക് നൽകാത്തത് എന്തുകൊണ്ടാണ്?’, ഷമ മുഹമ്മദ് ചോദിച്ചു.

Also Read:അ​ബ​ദ്ധ​ത്തി​ൽ എ​ലി​വി​ഷം ക​ഴി​ച്ച് മൂന്നുവയസുകാരന് ദാരുണാന്ത്യം

അതേസമയം, ഷമയുടെ പോസ്റ്റിനു താഴെ വിമർശനവും പരിഹാസവും ഉയരുന്നുണ്ട്. ഹിജാബ് വിഷയത്തിൽ മുൻപ് സ്വീകരിച്ച നിലപാട് തന്നെയാണോ ഇപ്പോഴും ഉള്ളതെന്നും, അതോ പഴയ ഡയലോഗുകൾ എല്ലാം മറന്നോ എന്നും ഇവർ ചോദിക്കുന്നു. ‘ഇസ്‌ലാമിൽ ഹിജാബ് നിർബന്ധമല്ലെന്ന നിങ്ങളുടെ പ്രസ്താവനയിൽ നിങ്ങൾ ഇപ്പോഴും ഉറച്ചു നിൽക്കുന്നുണ്ടോ? കർണാടക ഹൈക്കോടതിയും ഇത് തന്നെയാണ് പറഞ്ഞത്’, കമന്റായി ചിലർ പരിഹസിക്കുന്നു.

ഹിജാബ് വിഷയത്തിലും ഏകീകൃത സിവിൽ കോഡ്‌ വിഷയത്തിലും 2016 ൽ ഷമ നടത്തിയ പ്രസ്താവനകളാണ് സോഷ്യൽ മീഡിയ കുത്തിപ്പൊക്കിയത്. ഹിജാബ് നിർബന്ധമല്ലെന്നും ഇന്ത്യൻ മുസ്ലീങ്ങൾ അറബികളെ പോലെ പെരുമാറരുതെന്നും ഇന്ത്യക്കാരായി പെരുമാറണമെന്നുമാണ് ഷമ മുഹമ്മദിന്റെ പഴയ പോസ്റ്റിലുള്ളത്. ഹിജാബ് നിർബന്ധമല്ലെന്നും പോയി ഖുർആൻ വായിക്കാനും ഷമ കൂട്ടിച്ചേർക്കുന്നുണ്ട്. ഈ പോസ്റ്റുകളുടെ സ്‌ക്രീൻ ഷോട്ടുകൾ സഹിതം പങ്കുവെച്ചുകൊണ്ടാണ്, നിലവിലെ കോടതി വിധിയിൽ ഇവർ സ്വീകരിച്ചിരിക്കുന്ന നിലപാട് മാറ്റത്തെ സൈബർ പോരാളികൾ പരിഹസിക്കുന്നത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button