Latest NewsNewsIndia

മുൻ മന്ത്രി എസ്.പി വേലുമണിയുടെ വീട്ടിൽ വിജിലൻസ് പരിശോധന

ചെന്നൈ: എ.ഐ.എ.ഡി.എം.കെ നേതാവും തമിഴ്നാട് മുൻ മന്ത്രിയുമായ എസ്.പി വേലുമണിയുടെ വീട്ടിൽ വിജിലന്‍സ് പരിശോധന. അനധികൃത സ്വത്ത് സമ്പാദനമുണ്ടോയെന്ന് കണ്ടെത്താന്‍ വേലുമണിയുടെ വീടുള്‍പ്പെടെ 58 സ്ഥലങ്ങളിലാണ് വിജിലൻസ് ഉദ്യോഗസ്ഥരുടെ പരിശോധന.

പൊതുപ്രവര്‍ത്തകനായിരിക്കെ വേലുമണി തന്‍റെയും ബന്ധുക്കളുടെയും പേരില്‍ അനധികൃത ധനസമ്പാദനം നടത്തിയെന്നാണ് വിജിലന്‍സിന്‍റെ കണ്ടെത്തല്‍. ക്രിമിനൽ ഗൂഢാലോചനക്കുറ്റത്തിന് വേലുമണിക്കും മറ്റ് 12 പേർക്കുമെതിരെ എഫ്‌.ഐ.ആർ രജിസ്റ്റര്‍ ചെയ്തതായും ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്യുന്നു.

Read Also  :  മാല മോഷണം പോയ സംഭവം: ക്ഷേത്രത്തിൽ വെച്ച് വളകള്‍ സമ്മാനിച്ച സ്ത്രീയെ കണ്ടെത്തി, സുഭദ്ര പുതിയ മാല ധരിച്ചു

കഴിഞ്ഞ വർഷവും വേലുമണിയുടെയും ബന്ധുക്കളുടെയും വീട്ടില്‍ വിജിലന്‍സ് പരിശോധന നടന്നിരുന്നു. ഭരണകക്ഷിയായ ഡി.എം.കെയുടെ രാഷ്ട്രീയ പകപോക്കലാണെന്നാണ് അന്ന് വേലുമണി
ഇതിനെ വിശേഷിപ്പിച്ചത്.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button