Latest NewsIndiaNews

കോവിഡ് ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരോട് അപമര്യാദയായി പെരുമാറിയ മകന് മുന്‍ മന്ത്രി നൽകിയ ശിക്ഷയിങ്ങനെ

ഭോപ്പാൽ : കോവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരോട് അപമര്യാദയായി പെരുമാറിയ മകന് നല്ല ശിക്ഷ നൽകി മുൻമന്ത്രി. മദ്ധ്യപ്രദേശിലെ മുതിര്‍ന്ന ബി.ജെ.പി നേതാവും മുന്‍ മന്ത്രിയുമായ പ്രധ്മുന്‍ സിംഗ് തോമർ ആണ് മകന്‍ റിപ്പുദാമനെ തൊഴിലാളികളോടൊപ്പം റോഡരികിലുള്ള മാലിന്യം നീക്കം ചെയ്യിപ്പിച്ചത്.

Also read : ഇന്ത്യയ്ക്ക് ആര്‍.എസ്.എസിനെ ആവശ്യമുണ്ട് , നിരോധിക്കാന്‍ കഴിയില്ല: കാരണം വിശദീകരിച്ച് കോണ്‍ഗ്രസ് നേതാവ് മനു അഭിഷേക് സ്വിംഗ്‌വി

മാസ്ക് വയ്‌ക്കാതെ ചുറ്റിനടന്നതിന് പിഴ അടയ്ക്കാന്‍ ആവശ്യപ്പെട്ട കോണ്‍സ്റ്റബിളിനെ റിപ്പുദാമന്‍ ഭീഷണിപ്പെടുത്തി. സംഭവത്തിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വ്യപകമായി പ്രചരിച്ചതോടെ ഇയാള്‍ക്കെതിരെ ശക്തമായ പ്രതിഷേധം ഉയർന്നു. ഇതറിഞ്ഞ പ്രധ്മുന്‍ സിംഗ് മകനെ അതേ സ്ഥലത്തേക്ക് തന്നെ കൊണ്ട് പോയി 100 രൂപ പിഴ അടപ്പിക്കുകയും മകന്റെ പെരുമാറ്റത്തിന് പ്രധ്മുന്‍ സിംഗ് പൊലീസുകാരോട് മാപ്പ് ചോദിക്കുകയും ചെയ്തു. കൂടാതെ റോഡരികിലുള്ള മാലിന്യം വൃത്തിയാക്കാനും അദ്ദേഹം മകനോട് ആവശ്യപ്പെടുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button