കൊച്ചി: ഐഎസ്എല്ലിൽ കേരള ബ്ലാസ്റ്റേഴ്സിന് ഇത്തവണ കിരീട പ്രതീക്ഷയെന്ന് കോച്ച് ഇവാൻ വുകോമനോവിച്ച്. പ്രധാനപ്പെട്ട ചില താരങ്ങൾ ടീമിൽ നിന്ന് പോയത് തിരിച്ചടിയല്ലെന്നും സന്തുലിതമായ ടീമാണ് ബ്ലാസ്റ്റേഴ്സിന്‍റേതെന്നും ഇവാൻ വ്യക്തമാക്കി. ആരാധകരുടെ ശക്തമായ പിന്തുണയാണ് ടീമിന്‍റെ ശക്തിയെന്നും വുകോമനോവിച്ച് പറഞ്ഞു.
അടുത്ത മാസം ഏഴാം തീയതി ഈസ്റ്റ് ബംഗാളിന് എതിരെയാണ് സീസണില്‍ ബ്ലാസ്റ്റേഴ്‌സിന്റെ ആദ്യ മത്സരം. ഐഎസ്എല്‍ സീസണിനായി അവസാനവട്ട ഒരുക്കങ്ങളിലാണ് കേരള ബ്ലാസ്റ്റേഴ്‌സ്. യുഎഇയിലെ പരിശീലനം പൂര്‍ത്തിയാക്കി സന്നാഹ മത്സരവും കളിച്ച് കൊച്ചിയില്‍ മടങ്ങിയെത്തിയ ടീം ഇക്കുറി വലിയ പ്രതീക്ഷയിലാണ്. വരും സീസണില്‍ മത്സരങ്ങള്‍ ഹോം, എവേ രീതിയിലേക്ക് തിരിച്ചെത്തുന്നു എന്നത് ശ്രദ്ധേയമാണ്.
ഉദ്ഘാടന മത്സരം ഉള്‍പ്പെടെ ബ്ലാസ്റ്റേഴ്സിന്‍റെ 10 ഹോം മത്സരങ്ങള്‍ക്ക് കൊച്ചി വേദിയാവും. ഇത് മഞ്ഞപ്പട ആരാധകരെ കൂടുതല്‍ ആവേശത്തിലാക്കിയിട്ടുണ്ട്. രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ബ്ലാസ്റ്റേഴ്സിന്‍റെ ഹോം മത്സരങ്ങള്‍ കലൂര്‍ സ്റ്റേഡിയത്തിലേക്ക് തിരിച്ചെത്തുന്നത്. നേരത്തെ, ആദ്യ മത്സരത്തില്‍ ബ്ലാസ്‌റ്റേഴ്‌സിന്റെ എതിരാളിയായി എടികെ മോഹന്‍ ബഗാനെയായിരുന്നു തീരുമാനിച്ചിരുന്നത്.
പിന്നീട് തീരുമാനം മാറ്റുകയായിരുന്നു. ബ്ലാസ്റ്റേഴ്‌സിന്റെ രണ്ടാം മത്സരം ഒക്ടോബര്‍ 16നാണ്. ഹോം ഗ്രൗണ്ടില്‍ നടക്കുന്ന മത്സരത്തില്‍ ബഗാനാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ എതിരാളികൾ. 23നാണ് മഞ്ഞപ്പടയുടെ ആദ്യ എവേ മത്സരം. ഒഡീഷ എഫ്‌സിയാണ് ബ്ലാസ്റ്റേഴ്‌സിന്റെ എതിരാളി. 28ന് മുംബൈ സിറ്റി എഫ്‌സിക്കെതിരായ മത്സരത്തോടെ ബ്ലാസ്‌റ്റേഴ്‌സ് ഹോം ഗ്രൗണ്ടിലേക്ക് തിരിച്ചുവരും.
Read Also:- ആരോഗ്യവും സൗന്ദര്യവും വർദ്ധിപ്പിക്കാൻ എല്ലിൻ സൂപ്പ്!
കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ മത്സരങ്ങള്‍
ഒക്ടോബര്‍ 7: കേരള ബ്ലാസ്‌റ്റേഴ്‌സ്- ഈസ്റ്റ് ബംഗാള്‍ (ഹോം)
ഒക്ടോബര്‍ 16: കേരള ബ്ലാസ്‌റ്റേഴ്‌സ്- എടികെ മോഹന്‍ ബഗാന്‍ (ഹോം)
ഒക്ടോബര്‍ 23: ഒഡീഷ എഫ്‌സി- കേരള ബ്ലാസ്റ്റേഴ്സ് (എവേ)
ഒക്ടോബര്‍ 28: കേരള ബ്ലാസ്റ്റേഴ്‌സ്- മുബൈ സിറ്റി എഫ്‌സി (ഹോം)
നവംബര്‍ 5: നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡ്- കേരള ബ്ലാസ്റ്റേഴ്സ് (എവേ)
നവംബര്‍ 13: കേരള ബ്ലാസ്‌റ്റേഴ്‌സ്- എഫ്‌സി ഗോവ (ഹോം)
നവംബര്‍ 19: ഹൈദരാബാദ് എഫ്‌സി- കേരള ബ്ലാസ്റ്റേഴ്സ് (എവേ)
ഡിസംബര്‍ 4: ജംഷഡ്പൂര്‍ എഫ്‌സി- കേരള ബ്ലാസ്റ്റേഴ്സ് (എവേ)
ഡിസംബര്‍ 11: കേരള ബ്ലാസ്റ്റേഴ്‌സ്- ബംഗളൂരു എഫ്‌സി (ഹോം)
ഡിസംബര്‍ 19: ചെന്നൈയിന്‍ എഫ്‌സി- കേരള ബ്ലാസ്റ്റേഴ്സ് (എവേ)
ഡിസംബര്‍ 26: കേരള ബ്ലാസ്റ്റേഴ്‌സ്- ഒഡീഷ എഫ്‌സി (ഹോം)
ജനുവരി 3: കേരള ബ്ലാസ്‌റ്റേഴ്‌സ്- ജംഷഡ്പൂര്‍ എഫ്‌സി (ഹോം)
ജനുവരി 8: മുംബൈ സിറ്റി എഫ്‌സി- കേരള ബ്ലാസ്റ്റേഴ്സ് (എവേ)
ജനുവരി 22: എഫ്‌സി ഗോവ- കേരള ബ്ലാസ്റ്റേഴ്സ് (എവേ)
ജനുവരി 29: കേരള ബ്ലാസ്‌റ്റേഴ്‌സ്- നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡ് (ഹോം)
ഫെബ്രുവരി 3: ഈസ്റ്റ് ബംഗാള്‍- കേരള ബ്ലാസ്റ്റേഴ്സ് (എവേ)
ഫെബ്രുവരി 7: കേരള ബ്ലാസ്റ്റേഴ്‌സ്- ചെന്നൈയിന്‍ എഫ്‌സി
ഫെബ്രുവരി 11: ബംഗളൂരു എഫ്‌സി- കേരള ബ്ലാസ്റ്റേഴ്സ് (എവേ)
ഫെബ്രുവരി 18: എടികെ മോഹന്‍ ബഗാന്‍- കേരള ബ്ലാസ്റ്റേഴ്സ് (എവേ)
ഫെബ്രുവരി 26: കേരള ബ്ലാസ്‌റ്റേഴ്‌സ്- ഹൈദരാബാദ് എഫ്‌സി (ഹോം).
Post Your Comments