കീവ്: യുക്രെയ്‌നെതിരെയുള്ള റഷ്യയുടെ യുദ്ധം തുടങ്ങിയിട്ട് രണ്ടാഴ്ച പിന്നിട്ടു. യുദ്ധത്തില്‍, ഇരു ഭാഗത്തു നിന്നും വലിയ തോതില്‍ ആള്‍ നാശം ഉണ്ടായതായി സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍, യുക്രെയ്‌നെതിരെ യുദ്ധം അവസാനിപ്പിക്കാന്‍, റഷ്യ നിര്‍ബന്ധിതമാകുമെന്നാണ് യുഎസ് റിപ്പോര്‍ട്ട്.
‘പത്ത് ദിവസങ്ങള്‍ കൂടി മാത്രമെ ഇനി യുദ്ധം ഉണ്ടാകൂ. അതിനുള്ളില്‍ തന്നെ, റഷ്യയുടെ ആയുധങ്ങളും പട്ടാള ശക്തിയും ക്ഷയിക്കും. ഇതോടുകൂടി യുദ്ധം അവസാനിപ്പിക്കാന്‍ റഷ്യ നിര്‍ബന്ധിതരാകും’. യുണൈറ്റഡ് സ്റ്റേറ്റ്‌സ് ആര്‍മി യൂറോപ്പിന്റെ മുന്‍ യുഎസ് കമാന്‍ഡിംഗ് ജനറല്‍, ബെന്‍ ഹോഡ്ജസ് പറഞ്ഞു.
‘നിലവില്‍ യുദ്ധം മുന്നോട്ട് കൊണ്ടുപോകുന്നതിനുള്ള സൈനിക ശക്തിയോ അയുധങ്ങളോ റഷ്യയുടെ പക്കല്‍ ഇല്ല. മറുവശത്ത് യുക്രെയ്‌നെ അമേരിക്ക ഉള്‍പ്പെടെ നിരവധി രാജ്യങ്ങള്‍ പല തരത്തിലും സഹായിക്കുന്നുണ്ട്. അന്താരാഷ്ട്ര സമൂഹം യുക്രെയ്‌നൊപ്പമാണ്. വരും ദിവസങ്ങളില്‍, യുദ്ധം അവസാനിപ്പിക്കാന്‍ റഷ്യ തന്നെ മുന്‍കൈയെടുക്കും’ ബെന്‍ കൂട്ടിച്ചേര്‍ത്തു. നാറ്റോ പ്രദേശങ്ങള്‍ക്ക് സമീപം നടന്ന ആക്രമണത്തെക്കുറിച്ച് പരിഭ്രാന്തരാകേണ്ട സാഹചര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments