Latest NewsNewsInternational

ഓരോ 60 സെക്കൻഡിലും ഒരു കുട്ടി അഭയാർത്ഥിയാകുന്നു: യുക്രൈൻ-റഷ്യ യുദ്ധത്തിൽ യുഎൻ

united nation

കീവ്: റഷ്യയുടെ ആക്രമണത്തിൽ യുക്രൈനിൽ ഓരോ സെക്കൻഡിലും ഒരു കുട്ടി അഭയാർത്ഥിയായി മാറുന്നുവെന്ന് ഐക്യരാഷ്ട്ര സഭ. ഫെബ്രുവരി 24-ന് റഷ്യ ആക്രമണം തുടങ്ങിയത് മുതൽ ഇതുവരെ 1.4 മില്യൻ കുട്ടികൾ അഭയാർത്ഥികളായി മാറിയെന്നും യു.എൻ പറഞ്ഞു. ഇന്റർനാഷണൽ ഓർഗനൈസേഷൻ ഓഫ് മൈഗ്രേഷൻ പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകൾ പ്രകാരം മൂന്ന് മില്യൻ ആളുകളാണ് യുക്രൈനിൽ നിന്ന് പലായനം ചെയ്തത്. ഇതിൽ പകുതിയും കുട്ടികളാണ്.

‘അവസാന 20 ദിവസത്തിൽ ഓരോ ദിവസവും ശരാശരി 70,000-ൽ കൂടുതൽ കുട്ടികളാണ് അഭയാർത്ഥികളായി മാറുന്നത്’- യൂനിസെഫ് വക്താവ് ജയിംസ് എൽഡർ പറഞ്ഞു. രണ്ടാം ലോകമഹായുദ്ധത്തിന് ശേഷമുള്ള ഏറ്റവും വലിയ അഭയാർത്ഥി പ്രവാഹമാണ് ഇതെന്നാണ് കണക്കുകൾ കാണിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

Read Also  : ‘മിസൈൽ സംവിധാനം വിശ്വസനീയവും സുരക്ഷിതവും’: പാകിസ്ഥാനിലേക്ക് മിസൈൽ വിട്ട സംഭവത്തിൽ പ്രതികരണവുമായി രാജ്‌നാഥ് സിംഗ്

യുദ്ധവും സംഘർഷങ്ങളും മൂലം വീടുകളിൽ നിന്ന് പുറത്താക്കപ്പെട്ട എല്ലാ കുട്ടികളെയും പോലെ അതിർത്തി രാജ്യങ്ങളിലെത്തുന്ന യുക്രൈൻ കുട്ടികളും കുടുംബത്തെ വേർപിരിയാനും അക്രമത്തിനും ലൈംഗിക ചൂഷണത്തിനും വിധേയരായേക്കാമെന്നും ജയിംസ് എൽഡർ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button