ThiruvananthapuramLatest NewsKeralaNews

എൻ.സി.പിയിലേക്കില്ല, ശരദ് പവാറിനെ സന്ദർശിച്ചത് രാഷ്ട്രീയ ചർച്ചയ്ക്കല്ല: വാർത്ത നിഷേധിച്ച് മാണി സി കാപ്പൻ

'സംസ്ഥാന പ്രസിഡന്റ് ആയ ഞാൻ അറിയാതെ ചർച്ച നടക്കുമോ?' പി.സി ചാക്കോ ചോദിച്ചു.

തിരുവനന്തപുരം: എൻ.സി.പിയിലേക്ക് തിരിച്ചെത്തുകയാണ് എന്ന വാർത്ത നിഷേധിച്ച് മാണി സി കാപ്പൻ. തീർത്തും അടിസ്ഥാനരഹിതമായ വാർത്തയാണ് പ്രചരിക്കുന്നതെന്ന് കാപ്പൻ പ്രതികരിച്ചു. തിരഞ്ഞെടുപ്പ് കഴിഞ്ഞ് ശരദ് പവാറിനെ പതിനഞ്ച് തവണ സന്ദർശിച്ചത് രാഷ്ട്രീയം ചർച്ച ചെയ്യാൻ ആയിരുന്നില്ല. പി.സി ചാക്കോയുമായി ചർച്ച നടത്തിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Also read: ബസ് ചാർജ് വർദ്ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് പണിമുടക്ക് നടത്തുമെന്ന് ബസുടമകൾ: ആവശ്യം ന്യായമെന്ന് ഗതാഗത മന്ത്രി

‘ഇടത് മുന്നണിയിലേക്ക് പോകുന്നതിനെ കുറിച്ച് ചർച്ച നടന്നിട്ടില്ല. അതിനെ കുറിച്ച് ആലോചിച്ചിട്ട് പോലുമില്ല. വാർത്തയുടെ അടിസ്ഥാനം എന്താണെന്ന് പ്രചരിപ്പിച്ചവരോട് തന്നെ ചോദിക്കണം’ കാപ്പൻ കൂട്ടിച്ചേർത്തു.

മാണി സി കാപ്പൻ എൻ.സി.പിയിലേക്ക് എത്തുകയാണെന്ന വാർത്ത പി.സി ചാക്കോയും നിഷേധിച്ചു. അത്തരമൊരു ചർച്ച നടന്നതായി അറിയില്ലെന്ന് എൻ.സി.പി സംസ്ഥാന അധ്യക്ഷൻ പറഞ്ഞു. ‘സംസ്ഥാന പ്രസിഡന്റ് ആയ ഞാൻ അറിയാതെ ചർച്ച നടക്കുമോ?’ അദ്ദേഹം ചോദിച്ചു. പാലാ സീറ്റ് തർക്കത്തെ തുടർന്ന്, ഇടത് മുന്നണിയും എൻ.സി.പിയും വിട്ടിറങ്ങി മാണി സി കാപ്പൻ എൻ.സി.കെ എന്ന സ്വന്തം പാർട്ടി രൂപീകരിച്ച്, പാലാ മണ്ഡലത്തിൽ ജോസ് കെ മാണിയെ പരാജയപ്പെടുത്തിയാണ് എം.എൽ.എ ആയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button