കൊളത്തൂർ: ഭാരതപ്പുഴയിൽ മീൻപിടിക്കാനെത്തിയ വെങ്ങാട് സ്വദേശി പുഴയിൽ കുഴഞ്ഞു വീണ് മരിച്ചു. വെങ്ങാട് പള്ളിപ്പടിയിലെ വാതുക്കാട്ടിൽ പരേതനായ മുഹമ്മദിന്റെ മകൻ ശറഫുദ്ദീൻ (46) ആണ് മരിച്ചത്.
ഇന്നലെ ഉച്ചക്ക് ഒന്നരയോടെ പട്ടാമ്പി തൃത്താല വികെ കടവിൽ വച്ചാണ് സംഭവം. വെങ്ങാട് ടൗണിൽ മട്ടൻ സ്റ്റാൾ നടത്തിവരികയായിരുന്നു ശറഫുദ്ദീൻ.
ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി പോസ്റ്റുമോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം ഇന്ന് ബന്ധുക്കൾക്ക് വിട്ടു നൽകും. മാതാവ്: ഖദീജ. ഭാര്യ: ശരീഫ. മക്കൾ: ശബീബ്, മുംതാസ്, ശഫീല നസ്റിൻ, സന ദിൽശ. മരുമക്കൾ: ഇർശാദ് മൂർക്കനാട്, ശബീബ് കരേക്കാട്. ഖബറടക്കം വെങ്ങാട് പള്ളിപ്പടി ജുമുഅ മസ്ജിദ് കബർസ്ഥാനിൽ നടക്കും.
Post Your Comments