Latest NewsNewsInternationalKuwaitGulf

റമസാനിൽ ഇഫ്താർ സംഗമം നടത്താം: അനുമതി നൽകി കുവൈത്ത്

കുവൈത്ത് സിറ്റി: റമസാനിൽ ഇഫ്താർ സംഗമം നടത്താൻ അനുമതി നൽകി കുവൈത്ത്. കുവൈത്ത് ആരോഗ്യ മന്ത്രാലയമാണ് ഇതുസംബന്ധിച്ച അനുമതി നൽകിയത്. കഴിഞ്ഞ 2 വർഷം കുവൈത്തിൽ സമൂഹ നോമ്പുതുറ സംഘടിപ്പിച്ചിരുന്നില്ല. കോവിഡ് വൈറസ് വ്യാപനത്തെ തുടർന്നാണ് കുവൈത്തിൽ സമൂഹ നോമ്പുതുറ സംഘടിപ്പിക്കാതിരുന്നത്.

Read Also: യുപി വീണ്ടും ക്ളീനാക്കി യോഗി : ഭൂമാഫിയ കൈയ്യേറി നിർമ്മിച്ച കെട്ടിടങ്ങൾ ബുൾഡോസർ കൊണ്ട് ഇടിച്ചുനിരത്തി സർക്കാർ

രാജ്യത്തെ ആരോഗ്യ സ്ഥിതി മെച്ചപ്പെട്ട സാഹചര്യത്തിലാണ് പുതിയ തീരുമാനം. ആരോഗ്യ മന്ത്രാലയത്തിലെ പൊതുജനാരോഗ്യ വിഭാഗം അണ്ടർസെക്രട്ടറി ഡോ. ബുതൈന അൽ മുദാഫാണ് ഇക്കാര്യം വ്യക്തമാക്കിയത്. കുവൈത്തിലെ വിവിധ ഗവർണറേറ്റുകളിൽ ആരോഗ്യ സ്ഥിതി നിരീക്ഷിച്ചു ഉചിതമായ നടപടികൾ യഥാസമയം സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.

Read Also: ഹിജാബ് മുസ്ലിം സ്ത്രീകളുടെ അവകാശം, അതൊരിക്കലും തടയാനാകില്ല : പിഡിപി നേതാവ് മെഹബൂബ മുഫ്തി

shortlink

Related Articles

Post Your Comments

Related Articles


Back to top button