NattuvarthaLatest NewsKeralaNewsIndia

കെ റയിലിന് കല്ലിടാൻ മതില് ചാടി വന്ന ഉദ്യോഗസ്ഥരെ നായ്ക്കളെ അഴിച്ചുവിട്ട് കണ്ടം വഴി ഓടിച്ച് വീട്ടുകാർ

മുരിക്കുംപുഴ: കെ റയിലിന് കല്ലിടാൻ മതില് ചാടി വന്ന ഉദ്യോഗസ്ഥരെ നായ്ക്കളെ അഴിച്ചുവിട്ട് കണ്ടം വഴി ഓടിച്ച് വീട്ടുകാർ. മുരിക്കുംപുഴയിലാണ് സംഭവം. കെ റയിലിനു കല്ലിടാനെത്തിയ ഉദ്യോഗസ്ഥരെ നാട്ടുകാർ നിർബന്ധിച്ചു മടക്കി അയക്കുകയായിരുന്നു. വന്‍ പ്രതിഷേധമാണ് സ്ഥലത്ത് അരങ്ങേറിയത്.

Also Read:മീഡിയാ വൺ ചാനലിന്റെ വിലക്ക് സ്റ്റേ ചെയ്ത് സുപ്രീം കോടതി: നീതി കിട്ടിയെന്ന് പ്രമോദ് രാമൻ

വീടിന്റെ ഗേറ്റ് അടച്ചിട്ടതിനെ തുടര്‍ന്ന് കെ റയിലിനു കല്ലിടാൻ വന്ന ഉദ്യോഗസ്ഥര്‍ മതിലുചാടി വീട്ടുവളപ്പില്‍ കല്ലിട്ടതോടെയാണ് പ്രശ്നങ്ങൾ രൂക്ഷമായത്. സമീപത്തെ വീട്ടുടമസ്ഥന്‍ അവർ വളര്‍ത്തുന്ന നായ്ക്കളെ തുറന്നുവിടുകയായിരുന്നു. ഇതോടെ കല്ലിടലില്‍ നിന്ന് ഉദ്യോഗസ്ഥര്‍ക്ക്‌ പിന്‍വാങ്ങേണ്ടി വന്നു.

അതേസമയം, രണ്ടാം വട്ടമാണ് തന്റെ സ്ഥലം ഏറ്റെടുക്കുന്നതെന്ന് മുരുക്കുംപുഴ റെയില്‍വേ സ്റ്റേഷന് സമീപം ബിബിന കോട്ടേജില്‍ താമസിക്കുന്ന ബിബിന ലോറന്‍സി പറഞ്ഞു. അതുകൊണ്ടാണ് തടഞ്ഞതെന്നും, പ്രതിഷേധം തുടരുമെന്നും ഇവർ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button