Latest NewsIndiaNews

മീഡിയ വണ്ണിന്റെ ലൈസന്‍സ് പുതുക്കി നല്‍കാതിരുന്ന സംഭവം, സത്യവാങ്മൂലം സുപ്രീംകോടതിയില്‍ സമര്‍പ്പിക്കും : കേന്ദ്രം

ന്യൂഡല്‍ഹി: മീഡിയ വണ്‍ ചാനലിന്റെ ലൈസന്‍സ് പുതുക്കി നല്‍കാതിരുന്ന സംഭവത്തില്‍ വിശദമായ സത്യവാങ്മൂലം സുപ്രീംകോടതിയില്‍ സമര്‍പ്പിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. വിലക്ക് ശരിവെച്ച ഹൈക്കോടതി ഉത്തരവിനെതിരെ മാനേജ്മെന്റ് സുപ്രീംകോടതിയില്‍ നല്‍കിയ ഹര്‍ജി പരിഗണിക്കവേയാണ് സര്‍ക്കാര്‍ ഇക്കാര്യം വ്യക്തമാക്കിയത്.

Read Also : ഹിജാബ് നിരോധിച്ചതിൽ വലിയ നിരാശയും വേദനയുമുണ്ട്, മേല്‍ക്കോടതിയിലാണ് ഇനി വിശ്വാസം: കാന്തപുരം

രഹസ്യാന്വേഷണ റിപ്പോര്‍ട്ടിലെ ഗുരുതരമായ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിലാണ് വിലക്കെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയില്‍ വ്യക്തമാക്കി. കേന്ദ്രസര്‍ക്കാരിന് വേണ്ടി രണ്ട് സോളിസിറ്റര്‍ ജനറലാണ് സുപ്രീം കോടതിയില്‍ ഹാജരായത്. വിശദമായ സത്യവാങ്മൂലം ഫയല്‍ ചെയ്യാന്‍ കൂടുതല്‍ സമയം കേന്ദ്രം ആവശ്യപ്പെട്ടു. തുടര്‍ന്ന് ഇടക്കാല ഉത്തരവിലൂടെ താല്‍ക്കാലികമായി സംപ്രേഷണം തുടരാന്‍ കോടതി മീഡിയ വണ്ണിന് അനുമതി നല്‍കി. എന്നാല്‍ സര്‍ക്കാര്‍ സമര്‍പ്പിക്കുന്ന രേഖകളുടെ അടിസ്ഥാനത്തിലാകും ലൈസന്‍സ് പുതുക്കി നല്‍കുന്നതില്‍ അന്തിമ ഉത്തരവ് ഉണ്ടാകുക.

വിശദമായി വാദം കേള്‍ക്കേണ്ടതുണ്ടെന്നും മുദ്രവെച്ച കവറില്‍ കൈമാറിയ വിവരങ്ങള്‍ പരിശോധിക്കേണ്ടതുണ്ടെന്നും കോടതി വ്യക്തമാക്കി. ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അദ്ധ്യക്ഷനായ ബെഞ്ചിന്റേതാണ് ഇടക്കാല ഉത്തരവ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button