Latest NewsKeralaNews

ഹൈക്കോടതി വിധി വേദനിപ്പിക്കുന്നു: ഹിജാബ് പെൺകുട്ടികളുടെ മൗലികാവകാശമാണെന്ന് കേരള മുസ്ലിം ജമാഅത്ത്

ഇന്ത്യയിലെ ഏതൊരു പൗരനും ഇഷ്ടമുള്ള വസ്ത്രം ധരിക്കാനുള്ള അവകാശം ഇന്ത്യൻ ഭരണഘടന തരുന്നുണ്ടെന്നും ഹിജാബ് മുസ്ലിം പെൺകുട്ടിയെ സംബന്ധിച്ചിടത്തോളം മൗലികാവകാശമാണെന്നും ഖലീൽ അൽ ബുഖാരി കൂട്ടിച്ചേർത്തു.

മലപ്പുറം: ഹിജാബ് വിഷയത്തിൽ ഹൈക്കോടതി വിധിയ്ക്ക് പിന്നാലെ പ്രതികരണവുമായി കേരള മുസ്ലിം ജമാ അത്ത്. ഹിജാബ് ഇസ്ലാമിലെ അവിഭാജ്യ ഘടകമാണെന്നും, കർണാടക ഹൈക്കോടതി വിധി വേദനിപ്പിക്കുന്നതെന്നും സംസ്ഥാന ജനറൽ സെക്രട്ടറി സയ്യിദ് ഇബ്റാഹീമുൽ ഖലീൽ അൽ ബുഖാരി പറഞ്ഞു. ഇന്ത്യയിലെ ഏതൊരു പൗരനും ഇഷ്ടമുള്ള വസ്ത്രം ധരിക്കാനുള്ള അവകാശം ഇന്ത്യൻ ഭരണഘടന തരുന്നുണ്ടെന്നും ഹിജാബ് മുസ്ലിം പെൺകുട്ടിയെ സംബന്ധിച്ചിടത്തോളം മൗലികാവകാശമാണെന്നും ഖലീൽ അൽ ബുഖാരി കൂട്ടിച്ചേർത്തു.

Read Also: ഹിജാബ് ധരിക്കാതെ ക്ലാസില്‍ ഇരിക്കില്ല:ഹിജാബ് ധരിച്ചവരെ കോളേജില്‍ പ്രവേശിപ്പിച്ചില്ല,വിട്ടീലേക്ക് മടങ്ങി പെണ്‍കുട്ടികള്‍

‘കർണാടക ഹൈക്കോടതി വിധി പുന:പരിശോധിക്കണം. ഇത്തരമൊരു വിധിയുടെ പശ്ചാത്തലത്തിൽ ക്യാമ്പസിനകത്തും പുറത്തും പെൺകുട്ടികൾ അക്രമിക്കപ്പെടുമെന്ന് ആശങ്കപ്പെടുന്നു. ഭരണകൂടം ഈ വിഷയത്തിൽ വേണ്ട ജാഗ്രത പുലർത്തണം’- ഖലീൽ ബുഖാരി തങ്ങൾ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button