കീവ്: യുദ്ധത്തിനിടെ യുക്രൈനിലേക്ക് യൂറോപ്യന്‍ രാജ്യങ്ങളുടൈ തലവന്മാരുടെ സന്ദര്‍ശനം. റഷ്യന്‍ ആക്രമണത്തില്‍ യുക്രൈന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചാണ് യൂറോപ്യന്‍ യൂണിയന് നേതാക്കള്‍ കീവിലേക്ക് പോകുന്നത്. പോളണ്ട്, ചെക്ക് റിപ്പബ്ലിക്, സ്ലോവാക്യ രാജ്യങ്ങളുടെ തലവന്മാരാണ് കീവിലേക്ക് പോകുന്നത്.
യുക്രൈനും അതിന്റെ പരമാധികാരത്തിനും സ്വാതന്ത്ര്യത്തിനും അസന്നിഗ്ധമായ പിന്തുണ പ്രകടിപ്പിക്കുക എന്നതാണ് സന്ദര്‍ശനത്തിന്റെ ലക്ഷ്യമെന്ന് ചെക്ക് റിപ്പബ്ലിക് പ്രധാനമന്ത്രി പീറ്റര്‍ ഫിയാല ട്വീറ്റ് ചെയ്തു. പോളിഷ് പ്രധാനമന്ത്രി മാത്യൂസ് മൊറാവികി, സ്ലൊവേനിയന്‍ പ്രധാനമന്ത്രി ഡെന്‍സ് ജാന, എന്നിവരാണ് സംഘത്തിലുള്ളത്.
കീവ് പിടിക്കാന്‍ റഷ്യ കടുത്ത ആക്രമണം തുടരുന്നതിനിടെയാണ് നേതാക്കളുടെ സന്ദര്‍ശനം. ഇത് താത്ക്കാലിക വെടിനിര്‍ത്തലിന് റഷ്യയെ പ്രേരിപ്പിക്കുമെന്നാണ് യുക്രൈനും യൂറോപ്യന്‍ യൂണിയനും കരുതുന്നത്. കീവ് നഗരത്തിന്റെ ഏതാനും കിലോമീറ്റര്‍ മാത്രം അകലെയാണ് റഷ്യന്‍ സേന ഇപ്പോഴുള്ളത്. യുക്രൈന്റെ പ്രധാനപ്പെട്ട നഗരങ്ങളിലെല്ലാം ശക്തമായ ആക്രമണമാണ് നടക്കുന്നത്. അതേസമയം, സമാധാനം പുനസ്ഥാപിക്കാനായി റഷ്യയും യുക്രൈനും തമ്മില്‍ നടക്കുന്ന നാലാംവട്ട ചര്‍ച്ച ഇന്നും തുടരും.
Post Your Comments