
ന്യൂഡൽഹി: യുദ്ധഭൂമിയിൽ നിന്ന് ഇന്ത്യൻ വിദ്യാർത്ഥികളെ തിരിച്ചെത്തിക്കാൻ ഇന്ത്യൻ എംബസി കാലതാമസം വരുത്തിയോ എന്ന് അന്വേഷിക്കേണ്ടതുണ്ടെന്ന് ആവശ്യപ്പെട്ട് രാജ്യസഭാ എംപി ജോൺ ബ്രിട്ടാസ്.
Also Read:ചാനൽ പൂട്ടിച്ചത് ന്യൂനപക്ഷ വിഭാഗത്തിൽപ്പെട്ടവരുടേത് ആയതിനാൽ : മീഡിയ വൺ അഭിഭാഷകന്റെ വാദം
‘മറ്റ് പല രാജ്യങ്ങളും വ്യക്തമായ നിര്‍ദ്ദേശങ്ങളും മുന്നറിയിപ്പുകളും നല്‍കി സ്ഥിതിഗതികള്‍ വഷളാകുന്നതിന് മുന്‍പുതന്നെ സ്വന്തം പൗരന്മാരെ തിരിച്ചെത്തിച്ചിരുന്നു. ഈ കാര്യത്തില്‍ വിദേശകാര്യ മന്ത്രാലയം വിശദീകരണം നല്‍കണം’, അദ്ദേഹം രാജ്യസഭയിൽ ആവശ്യപ്പെട്ടു.
അതേസമയം, ഇന്ത്യൻ രക്ഷാ ദൗത്യം ലോകരാജ്യങ്ങൾ തന്നെ മാതൃകയാക്കിയതായിരുന്നു. മറ്റു പല രാജ്യങ്ങളും മടിച്ചു നിന്നപ്പോഴെല്ലാം ഇന്ത്യ തങ്ങളുടെ പൗരന്മാരെ രക്ഷിക്കാൻ ശ്രമിച്ചിരുന്നു. ഓപ്പറേഷൻ ഗംഗ വഴി ധാരാളം വിദ്യാർത്ഥികൾ ഇന്ത്യയിലെത്തി, തുടർന്ന് മാനുഷിക ഇടനാഴിയിലൂടെയും രക്ഷാ ദൗത്യം പുരോഗമിച്ചിരുന്നു.
Post Your Comments