പോത്തൻകോട്: സിൽവർ ലൈൻ പദ്ധതിക്കെതിരെ നടന്ന സമരം നേരിടാനെത്തിയ പൊലീസ് സംഘത്തിലെ വനിതാ സിപിഒ പറഞ്ഞ കാര്യങ്ങൾ വിവാദമായി. തനിക്ക് ജോലി നൽകിയത് സിപിഎം ആണെന്നും, കോൺഗ്രസ് പ്രവർത്തകർ സ്ത്രീകളെ പറഞ്ഞു തിരിപ്പിച്ച് സമരത്തിന് മുന്നിലെത്തിക്കുകയാണെന്നുമായിരുന്നു വനിതാ സിപിഒയുടെ പരാമർശം. ഇതോടെ, സമരസമതി പ്രവർത്തകർ പ്രകോപിതരായി.
read also: ചാനൽ പൂട്ടിച്ചത് ന്യൂനപക്ഷ വിഭാഗത്തിൽപ്പെട്ടവരുടേത് ആയതിനാൽ : മീഡിയ വൺ അഭിഭാഷകന്റെ വാദം
സമര സമിതിയുടെ നേതൃത്വത്തിൽ നാട്ടുകാരുടെ പ്രതിഷേധമാണ് നടക്കുന്നതെന്നും, ഒരു പാർട്ടിയെയും പുകഴ്ത്തിയും ഇകഴ്ത്തിയും സംസാരിക്കേണ്ട ആവശ്യമില്ലെന്നും, കുടിയിറക്കപ്പെടുന്നവരുടെ വിഷമങ്ങളാണ് മുന്നിൽ കാണേണ്ടതെന്നും പ്രവർത്തകർ പറഞ്ഞു.
അതേസമയം, സിൽവർ ലൈൻ പദ്ധതിക്കു കല്ലിടുന്നതിനെതിരെ മുരുക്കുംപുഴയിൽ വൻ പ്രതിഷേധവും സംഘർഷവുമാണ് നടന്നത്.
read also: ഇനി ശുദ്ധികലശം: സിദ്ദുവടക്കം അഞ്ചു സംസ്ഥാനങ്ങളിലെ പാര്‍ട്ടി അധ്യക്ഷന്‍മാരെ പുറത്താക്കി സോണിയ
ഉദ്യോഗസ്ഥരെ സ്ത്രീകൾ അടക്കമുള്ള സമരക്കാർ തടഞ്ഞു. ഗേറ്റ് അടച്ചിട്ടിടത്ത് ഉദ്യോഗസ്ഥർ മതിലു ചാടി ഒരു വീട്ടു വളപ്പിൽ കല്ലിട്ടതോടെ സമീപത്തെ വീട്ടുടമസ്ഥർ വളർത്തു നായ്ക്കളെ തുറന്നു വിട്ടു. പ്രദേശത്ത്, 23 ഓളം വീടുകൾ പൂർണമായോ ഭാഗികമായോ നഷ്ടപ്പെടുമെന്ന് പ്രതിഷേധവുമായെത്തിയവർ പറഞ്ഞു. മംഗലപുരം, ആറ്റിങ്ങൽ, കിളിമാനൂർ, നഗരൂർ, വെഞ്ഞാറമൂട്, ചിറയിൻകീഴ് സ്റ്റേഷനുകളിൽ നിന്നുൾപ്പെടെ വൻ പൊലീസ് സന്നാഹം സ്ഥലത്തെത്തിയിരുന്നു. സർവെ നടപടികൾ തുടരുമെന്ന് അധികാരികളും പ്രതിഷേധം ശക്തമാക്കുമെന്ന് സമരക്കാരും പറഞ്ഞു.
Post Your Comments