ബീജിംഗ് : ചൈനയില്‍ വീണ്ടും കൊവിഡ് ആഞ്ഞടിക്കുന്നു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി, രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന കേസുകളുടെ എണ്ണം, കുത്തനെ ഉയര്‍ന്നതായാണ് റിപ്പോര്‍ട്ട്. കൊവിഡിനെ നിയന്ത്രിക്കാന്‍ ലോക്ഡൗണും, വ്യാപക പരിശോധനയും അടങ്ങിയ സീറോ കൊവിഡ് പ്രതിരോധം ഏര്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും, വൈറസ് അതിവേഗം വ്യാപിക്കുകയാണ്.
അതേസമയം, ഏറെ നാളുകള്‍ ഫാക്ടറിയുള്‍പ്പടെയുള്ള സ്ഥാപനങ്ങള്‍ അടച്ചിടുന്നത് രാജ്യത്തെ സമ്പദ്‌വ്യവസ്ഥയേയും വലിയ തോതില്‍ ബാധിക്കുന്നുണ്ട്.
ഒമിക്രോണ്‍ വകഭേദമാണ് ഇപ്പോള്‍ പടരുന്നതെന്നാണ് ചൈനയില്‍ നിന്ന് വരുന്ന റിപ്പോര്‍ട്ട്. കൊവിഡ് കേസുകള്‍ കുത്തനെ കൂടിയതോടെ, മൂന്ന് കോടിയിലധികം ആളുകളാണ് ലോക്ഡൗണില്‍ കഴിയുന്നത്. പ്രവിശ്യകള്‍ അടിസ്ഥാനമാക്കിയുള്ള ലോക്ഡൗണാണ് ഇപ്പോള്‍ പ്രഖ്യാപിച്ചിട്ടുള്ളത്. ഇത്തരത്തില്‍ പതിമൂന്നോളം നഗരങ്ങള്‍ പൂര്‍ണ്ണമായും അടച്ചിട്ടിരിക്കുകയാണ്. മറ്റ് പല നഗരങ്ങളിലും ഭാഗിക ലോക്ഡൗണും തുടരുന്നു.
Post Your Comments