ഷാർജ: സ്വകാര്യ സ്‌കൂളുകളിൽ നേരിട്ടുള്ള അദ്ധ്യയനം ആരംഭിക്കാനൊരുങ്ങി ഷാർജ. ഷാർജ എമിറേറ്റിലെ എല്ലാ സ്വകാര്യ സ്‌കൂളുകളിലും ഏപ്രിൽ മുതൽ നേരിട്ടുള്ള ക്ലാസുകൾ ആരംഭിക്കും. ഷാർജ പ്രൈവറ്റ് എജ്യുക്കേഷൻ അതോറിറ്റിയാണ് ഇക്കാര്യം അറിയിച്ചത്. ഷാർജയിലെ എമർജൻസി ക്രൈസിസ് ആന്റ് ഡിസാസ്‌റ്റേഴ്‌സ് മാനേജ്‌മെന്റ് അതോറിറ്റിയുമായി സഹകരിച്ചാണ് നേരിട്ടുള്ള ക്ലാസുകൾ ആരംഭിക്കാനുള്ള തീരുമാനം സ്വീകരിച്ചതെന്ന് അധികൃതർ അറിയിച്ചു.
രാജ്യത്തെ കൊവിഡ് പ്രതിരോധ വാക്‌സിനേഷൻ ഏറെ മുന്നോട്ടുപോയതിനെ തുടർന്ന് തൃപ്തികരമായ സാഹചര്യം നിലനിൽക്കുന്നതിനാലാണ് ക്ലാസുകൾ പഴയപടിയാക്കാൻ തീരുമാനിച്ചതെന്ന് അധികൃതർ വ്യക്തമാക്കി.
Read Also: ഇന്തോനേഷ്യൻ യുവതിയുടെ നഗ്നചിത്രങ്ങൾ പ്രചരിപ്പിച്ചു, മലയാളിയായ ഹസൻ വിമാനത്താവളത്തിൽ പിടിയിൽ
Post Your Comments