Latest NewsNewsIndia

ക്ഷീണംകൊണ്ട് ഉറങ്ങുന്നതാവും, ശല്യപ്പെടുത്തേണ്ടെന്ന് കരുതി: അമ്മയുടെ മൃതദേഹത്തിനരികെ 10 വയസ്സുകാരൻ നാല് ദിവസം കഴിഞ്ഞു

അവൻ പതിവ് പോലെ എഴുന്നേറ്റ്, തനിച്ച് വസ്ത്രം മാറ്റി, ഭക്ഷണം കഴിച്ച്, സ്കൂളിൽ പോയി. തിരികെ വന്ന് അവൻ അമ്മയുടെ മൃതദേഹത്തിന് അരികിൽ ചേർന്ന് കിടന്നുറങ്ങി.

തിരുപ്പതി: ആന്ധ്രാപ്രദേശിൽ അമ്മ മരിച്ചതറിയാതെ 10 വയസുകാരൻ മൃതദേഹത്തിനരികെ നാല് ദിവസം കഴിഞ്ഞു. തെന്നി താഴെ വീണ്, തലയ്ക്ക് പരിക്കേറ്റതിനെ തുടർന്നാണ് കുട്ടിയുടെ അമ്മ മരിച്ചത്. തിരുപ്പതിയിലാണ് മനസ്സലിയിക്കുന്ന ഈ സംഭവം നടന്നത്.

Also read: അക്ഷരാർത്ഥത്തിൽ അന്നം മുടക്കി കെ റെയിൽ: ആലപ്പുഴയിൽ അടുപ്പുകല്ല് പൊളിച്ച് കല്ലിട്ട് അധികൃതർ

അമ്മ അനക്കമില്ലാതെ കിടക്കുന്നത് കണ്ടപ്പോൾ, ഉറക്കമായിരിക്കും എന്നാണ് കുട്ടി കരുതിയത്. അവൻ പതിവ് പോലെ എഴുന്നേറ്റ്, തനിച്ച് വസ്ത്രം മാറ്റി, ഭക്ഷണം കഴിച്ച്, സ്കൂളിൽ പോയി. തിരികെ വന്ന് അവൻ അമ്മയുടെ മൃതദേഹത്തിന് അരികിൽ ചേർന്ന് കിടന്നുറങ്ങി. ക്ഷീണം കാരണം അമ്മ ഉറങ്ങുകയാണെന്ന് കരുതിയ അവൻ അമ്മയെ ശല്യപ്പെടുത്താൻ മടിച്ചു.

യുവതി മരിച്ചതിന്റെ നാലാം ദിവസമാണ് സംഭവത്തെ കുറിച്ച് പുറംലോകം അറിയുന്നത്. അതുവരെ, അവൻ ആ വീട്ടിൽ അമ്മ മരിച്ചെന്ന് മനസ്സിലാക്കാതെ മൃതദേഹത്തിനൊപ്പം ജീവിച്ചു. നാലാം ദിവസം അമ്മയുടെ ശരീരത്തിൽ നിന്ന് ദുർഗന്ധം വരുന്നുണ്ടെന്ന് കുട്ടി അമ്മാവനായ ദുർഗാ പ്രസാദിനെ അറിയിച്ചതോടെയാണ്, സത്യാവസ്ഥ പുറത്തറിഞ്ഞത്. ഒരു സ്വകാര്യ സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥിയായ കുട്ടിക്ക് മാനസിക വൈകല്യം ഉള്ളതായി സൂചനയുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button