കീവ്: റഷ്യയുടെ അടുത്ത ലക്ഷ്യം നാറ്റോ രാജ്യങ്ങൾ ആണെന്ന് ഉക്രൈൻ പ്രസിഡന്‍റ് വൊളോഡിമിർ സെലെൻസ്കി. റഷ്യക്ക് എതിരെയുള്ള പ്രതിരോധം ശക്തമാകണം. ഉക്രൈനുമേൽ വ്യോമനിരോധന മേഖല പ്രഖ്യാപിക്കുകയാണ് ആക്രമണം തടയാനുള്ള ഏക വഴിയെന്ന് സെലൻസ്കി പറഞ്ഞു. അതേസമയം, പോളണ്ട് അതിർത്തിയോട് ചേർന്ന സൈനിക താവളം റഷ്യ ആക്രമിച്ചതിൽ പ്രതിഷേധിച്ചുകൊണ്ട് അമേരിക്ക രംഗത്തെത്തി. ആക്രമണത്തെ ശക്തമായി അപലപിച്ച യുഎസ്, റഷ്യ യുദ്ധത്തിൽ നിന്ന് പിന്മാറണമെന്ന് ആവശ്യപ്പെട്ടു.
Also read: സുരേഷിന്റെ മരണം: പൊലീസ് മര്‍ദ്ദിച്ച് കൊന്നതെന്ന് സഹോദരന്‍
പോളണ്ട് – ഉക്രൈന്‍ അതിര്‍ത്തിക്ക് സമീപമുള്ള യവോരിവ് നഗരത്തിൽ റഷ്യ മിസൈൽ ആക്രമണം നടത്തിയിരുന്നു. നഗരത്തിൽ 35 പേർ കൊല്ലപ്പെടുകയും, 134 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഇവിടെ റഷ്യ 30 ലധികം ക്രൂയിസ് മിസൈലുകൾ പ്രയോഗിച്ചെന്ന് ഉക്രൈൻ ആരോപിച്ചു.
പോളണ്ട് അതിർത്തിയിൽ നിന്ന് 25 കിലോമീറ്റർ മാത്രം അകലെ വ്യോമാക്രമണം നടന്ന സാഹചര്യത്തിൽ, സംഘര്‍ഷത്തിന്‍റെ ഗുരുതരാവസ്ഥ വർദ്ധിക്കുകയാണെന്ന് ബ്രിട്ടൻ ആശങ്ക അറിയിച്ചു. റഷ്യയുടെ അധിനിവേശം നാറ്റോ സഖ്യരാജ്യത്തിന് നേർക്ക് തിരിഞ്ഞാൽ കൂട്ടായ സംരക്ഷണം ഒരുക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്‍റ് ജോ ബൈഡൻ പറഞ്ഞു.
Post Your Comments