കൊച്ചി: വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് സനയിലെ ജയിലിൽ കഴിയുന്ന പാലക്കാട് കൊല്ലങ്കോട് സ്വദേശിനി നിമിഷപ്രിയയെ (33) രക്ഷിക്കുന്നതിനാണ് ശ്രമിക്കുന്നതെന്നും ഇതിനായി എല്ലാ സഹായങ്ങളും നൽകുന്നതിന് കേന്ദ്ര സർക്കാർ തയ്യാറാണെന്നും കേന്ദ്രമന്ത്രി വി മുരളീധരൻ.
യെമൻ പൗരനെ കൊലപ്പെടുത്തിയെന്ന കേസിൽ ജയിലിൽ കഴിയുന്ന നിമിഷപ്രിയയുടെ മോചനത്തിന് കേന്ദ്ര സർക്കാരിന്റെ ഇടപെടൽ ആവശ്യപ്പെട്ട് ‘സേവ് നിമിഷപ്രിയ ഇന്റർനാഷനൽ ആക്ഷൻ കൗൺസിൽ’ വൈസ് ചെയർപേഴ്സൻ ദീപ ജോസഫ് മന്ത്രിക്കു നിവേദനം നൽകി. പാർലമെന്റ് ഹൗസിലെ ഓഫീസിലെത്തിയ ആക്ഷൻ കൗൺസിൽ അംഗങ്ങൾ ഇക്കാര്യവുമായി ബന്ധപ്പെട്ട് മന്ത്രിയ്ക്ക് നിവേദനം നൽകി.
കൊല്ലപ്പെട്ട യെമൻ പൗരന്റെ കുടുംബത്തിന് ദയാധനം നൽകുന്നതിനുള്ള ചർച്ചകൾക്ക് ജിബൂട്ടിയിലെ ഇന്ത്യൻ എംബസിയും അംബാസഡറും മുൻകൈ എടുക്കണമെന്നാണ് ആക്ഷൻ കൗൺസിലിന്റെ അഭ്യർത്ഥന. പണം സ്വീകരിക്കാൻ മരിച്ചയാളുടെ കുടുംബം തയാറാവുകയാണങ്കിൽ ശേഖരിക്കുന്ന തുക ഇന്ത്യൻ എംബസി വഴി കുടുംബത്തിനു നൽകണമെന്നും അഭ്യർത്ഥനയിൽ പറയുന്നു.
Post Your Comments