ഡൽഹി: സംസ്ഥാന സര്‍ക്കാരിന്റെ വിവാദ പെന്‍ഷന്‍ പദ്ധതിയെ സുപ്രീംകോടതി രൂക്ഷമായി വിമർശിച്ചു. മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫിന് ആജീവനാന്ത പെന്‍ഷന്‍ നല്‍കുന്നതിന് എതിരെയാണ്, കോടതി വിമര്‍ശനം ഉന്നയിച്ചത്. കെ.എസ്.ആര്‍.ടിസിയുടെ കേസ് പരിഗണിക്കുന്നതിനിടെയാണ്, ജസ്റ്റിസ് അബ്ദുള്‍ നസീർ പെൻഷൻ പദ്ധതിക്കെതിരെ പരാമര്‍ശം നടത്തിയത്.
Also read: ഉത്സവത്തിനിടെ ആദിവാസി സ്ത്രീകൾക്കെതിരെ പട്ടാപ്പകൽ ലൈംഗിക അതിക്രമം: 15 പേർ പിടിയിലായി
ലോകത്ത് മറ്റൊരിടത്തും രണ്ട് വർഷം സേവനം ചെയ്തവർക്ക് പെന്‍ഷന്‍ നല്‍കുന്ന പദ്ധതിയില്ലെന്ന് കോടതി നിരീക്ഷിച്ചു. രണ്ട് വര്‍ഷം സേവനം ചെയ്തവർക്കെല്ലാം പെന്‍ഷന്‍ അനുവദിക്കാന്‍ മാത്രം സമ്പന്നമായ സര്‍ക്കാരാണോ കേരളത്തിന് ഉള്ളതെന്ന് കോടതി പരിഹസിച്ചു. നിലവിൽ, കേരള സർക്കാരിൽ 352 പേഴ്‌സണല്‍ സ്റ്റാഫാണ് ഉള്ളത്. മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫായി ജോലി ചെയ്തിരുന്ന 1223 പേർ നിലവിൽ പെൻഷൻ വാങ്ങുന്നുണ്ട്.
1984 ഏപ്രില്‍ ഒന്ന് മുതല്‍, ക്യാബിനറ്റ് പാസാക്കിയ സ്‌പെഷ്യല്‍ റൂൾ പ്രകാരം, മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫുകള്‍ക്ക് പെന്‍ഷന്‍ നൽകിവരികയാണ്. മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫുകള്‍ക്ക് ലഭിക്കുന്ന ചുരുങ്ങിയ പെന്‍ഷന്‍ തുക തന്നെ 3550 രൂപയാണ്. 83,400 രൂപയാണ് അവർക്ക് ലഭിക്കാവുന്ന കൂടിയ തുക.
Post Your Comments