Latest NewsUAENewsInternationalGulf

ബഹ്‌റൈൻ രാജാവുമായി കൂടിക്കാഴ്ച്ച നടത്തി അബുദാബി കിരീടാവകാശി

അബുദാബി: ബഹ്റൈൻ രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫയുമായി കൂടിക്കാഴ്ച്ച നടത്തി അബുദാബി കിരീടാവകാശിയും സായുധ സേനയുടെ ഡെപ്യൂട്ടി സുപ്രീം കമാൻഡറുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ. അബുദാബിയിലെ വസതിയിൽ വെച്ചായിരുന്നു കൂടിക്കാഴ്ച്ച. ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം വർധിപ്പിക്കുന്നതിനെ കുറിച്ചുള്ള കാര്യങ്ങൾ നേതാക്കൾ ചർച്ച ചെയ്തു.

Read Also: അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികൾക്കും മക്ക, മദീന പള്ളിയിൽ പ്രവേശിക്കാം: അനുമതി നൽകി സൗദി

യുഎഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാന്റെ ആശംസകളും അദ്ദേഹം ബഹ്‌റൈൻ രാജാവിനെ അറിയിച്ചു. ബഹ്റൈൻ വികസനവും സമൃദ്ധിയും തുടരട്ടെയെന്നായിരുന്നു യുഎഇ പ്രസിഡന്റിന്റെ ആശംസ.

മാനുഷിക പ്രവർത്തനങ്ങൾക്കും യുവജനകാര്യങ്ങൾക്കുമുള്ള രാജാവിന്റെ പ്രതിനിധി ശൈഖ് നാസർ ബിൻ ഹമദ് അൽ ഖലീഫയും ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനും കൂടിക്കാഴ്ച്ചയിൽ പങ്കെടുത്തു.

Read Also: വിജയത്തിന് ഒരുപാട് അവകാശികളുണ്ടാവും, പരാജയത്തിന് അവകാശികളുണ്ടാവില്ല: കെസി വേണു​ഗോപാല്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button