കറാച്ചി: പാകിസ്ഥാനെതിരായ പരമ്പരയിലെ രണ്ടാം ടെസ്റ്റിനിടെ മോശം ഭക്ഷണം നല്‍കിയ പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡിനെതിരെ വിമർശനവുമായി ഓസീസ് ഓപ്പണർ മാര്‍നസ് ലബുഷെയ്ന്‍. ട്രോള്‍ രൂപത്തിലാണ് തന്റെ അനിഷ്ടം താരം പരസ്യമാക്കിയത്. ട്വിറ്ററിലൂടെയാണ് താരം ഇക്കാര്യം പുറത്തുവിട്ടത്.
‘ഉച്ചഭക്ഷണത്തിനും ചപ്പാത്തിയും പരിപ്പുകറിയും തന്നെ, രുചികരം’ എന്നായിരുന്നു ഉച്ചഭക്ഷണത്തിന്റെ ചിത്രത്തിനൊപ്പമുള്ള ലബുഷെയ്‌ന്റെ ട്വീറ്റ്. താരത്തിന്റെ ട്വീറ്റ് പുറത്തുവന്നതോടെ പാക് ക്രിക്കറ്റ് ബോര്‍ഡിനെതിരെ വിമര്‍ശനങ്ങളുമായി ആരാധകരും രംഗത്ത് വന്നു. ഇതെന്താ ജയിലാണോ എന്നും പാക് ക്രിക്കറ്റ് ബോര്‍ഡിന് ഇത്ര ദാരിദ്രമാണോ എന്നുമാണ് വിമര്‍ശനം.
Read Also:- ഐപിഎൽ 15-ാം സീസൺ: പുതിയ ജേഴ്‌സി കിറ്റ് പുറത്തിറക്കി ഗുജറാത്ത് ടൈറ്റന്‍സ്
രണ്ടാം ടെസ്റ്റില്‍ ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ഓസ്‌ട്രേലിയ ഒന്നാം ദിവസത്തെ കളി അവസാനിക്കുമ്പോള്‍ 3 വിക്കറ്റിന് 251 എന്ന ശക്തമായ നിലയിലാണ്. ഓപ്പണർമാരായ ഡേവിഡ് വാര്‍ണര്‍ 36 റണ്‍സെടുത്തു പുറത്തായപ്പോള്‍ അക്കൗണ്ട് തുറക്കും മുമ്പ് റണ്ണൗട്ടായി മടങ്ങാനായിരുന്നു മാര്‍ന്നസ് ലബുഷെയ്‌നിന്റെ വിധി. സെഞ്ച്വറി നേടിയ ഉസ്മാന്‍ ഖവാജ (127) പുറത്താകാതെ നില്‍ക്കുകയാണ്.
Post Your Comments